Trending

ഗാലറിയിൽ ആവേശം നിറച്ച് കാണികൾ: ഫാ. വട്ടുകുളം ടൂർണമെന്റ് ക്വാർട്ടർ റൗണ്ടിലേക്ക്



കേരളത്തിലെ ആദ്യത്തെ ഗ്രാമീണ സ്റ്റേഡിയമായ കല്ലാനോട് ജൂബിലി സ്റ്റേഡിയത്തിൽ നടക്കുന്ന 40മത് ഫാ. ജോർജ് വട്ടുകുളം സ്മാരക ഇലവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ആദ്യ ക്വാർട്ടർ ഫൈനൽ മത്സരം കാണികളുടെ പങ്കാളിത്തം കൊണ്ട് സമ്പന്നമായി. പെനാൽറ്റി ഷൂട്ടൗട്ടിൽ മിലാഷ് വാഴക്കാടിനെ തോൽപ്പിച്ച് വിക്ടറി ചാലിടം സെമിയിൽ പ്രവേശിച്ചു. സ്കോർ 4-2.

ചക്കിട്ടപ്പാറ പഞ്ചായത്ത്‌ പ്രസിഡന്റ് മോളി അയിത്തമറ്റത്തിൽ, കക്കയം സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി ഫാ. ജോസഫ് കൂനാനിക്കൽ, സ്റ്റാൻഡിങ്ങ് കമ്മിറ്റി മെമ്പർ തോമസ് നരിക്കുഴി എന്നിവർ കളിക്കാരെ പരിചയപ്പെട്ടു.

മാൻ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ട വിക്ടറി ചാലിടത്തിന്റെ ഗോൾ കീപ്പർ മുർഷിദിന് കല്ലാനോട് ഫാമിലി ഹെൽത്ത് സെന്ററിലെ ഡോ. ശ്രീനാഥ്‌ സമ്മാനം നൽകി. നാളെ നടക്കുന്ന രണ്ടാം ക്വാർട്ടർ മത്സരത്തിൽ യംഗ്സെറ്റ്ലേഴ്സ് കല്ലാനോട് കോയിൻസ് കൂരാച്ചുണ്ടുമായി മത്സരിക്കും.

Post a Comment

Previous Post Next Post