Trending

തെരഞ്ഞെടുപ്പ് ഏപ്രിൽ രണ്ടാംവാരമെന്ന് സൂചന; വിജ്ഞാപനം മാർച്ചിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് ഏപ്രിൽ രണ്ടാം വാരം നടക്കുമെന്ന് സൂചന. മെയ് ആദ്യവാരം ഫല പ്രഖ്യാപനമുണ്ടാകും. മാർച്ചിൽ തെരഞ്ഞെടുപ്പ് വിജ്ഞാപനമിറങ്ങും.

ഇത് സംബന്ധിച്ച ഒരുക്കങ്ങളിലേക്ക് കടക്കുകയാണ് തെരഞ്ഞെടുപ്പ് കമീഷൻ. നാളെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറുമായി കൂടിക്കാഴ്ച നടത്തും. കേ​ര​ള​വും ബംഗാളും അടക്കം അടുത്ത് തന്നെ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കാനിരിക്കുന്ന അ​ഞ്ച്​ സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ്​ ഓ​ഫി​സ​ർ​മാ​രു​ടെ യോ​ഗമാണ് തിങ്കളാഴ്ച​ ഡ​ൽ​ഹി​യി​ൽ ന​ട​ക്കുന്നത്. സി.ഇ.ഒ​ക്ക്​ പു​റ​മേ തെ​ര​ഞ്ഞെ​ടു​പ്പ് സു​ര​ക്ഷ ചു​മ​ത​ല​യു​ള്ള എ.​ഡി.​ജി.​പി​യും പ​​ങ്കെ​ടു​ക്കും.


തെ​ര​ഞ്ഞെ​ടു​പ്പ്​ മു​​ന്നൊ​രു​ക്ക​ങ്ങ​ളു​ടെ ഭാഗമായി തെരഞ്ഞെടുപ്പ് കമീഷൻ വോ​ട്ടി​ങ്​ യ​ന്ത്ര​ങ്ങ​ളു​ടെ സാ​​ങ്കേ​തി​ക പ​രി​ശോ​ധ​ന തു​ട​ങ്ങിയിട്ടുണ്ട്. 2026 ഫെ​ബ്രു​വ​രി 21നാ​ണ്​ എ​സ്.ഐ.ആ​ർ അ​ന്തി​മ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കു​ക. ഇ​തനുസരിച്ചാണ് ഇത്തവണ തെരഞ്ഞെടുപ്പ് നടക്കുക എന്ന പ്രത്യേകതയുമുണ്ട്. സം​സ്ഥാ​ന​ത്ത്​ എ​സ്​.​ഐ.​ആ​റി​ന്​ സ​മാ​ന്ത​ര​മാ​യി ബൂ​ത്ത്​ പു​നഃ​ക്ര​മീ​ക​ര​ണ​വും ന​ട​ന്നി​രു​ന്നു. ഒ​രു ബൂ​ത്തി​ൽ പ​ര​മാ​വ​ധി 1150 പേ​രെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ്​ പു​നഃ​ക്ര​മീ​ക​രി​ച്ച​ത്. ഇ​തു​പ്ര​കാ​രം പു​തു​താ​യി വ​ന്ന 5003 എ​ണ്ണ​മ​ട​ക്കം 30,044 ബൂ​ത്തു​ക​ളാ​ണ്​ ഉ​ണ്ടാ​വു​ക. കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ൽ, പ്ര​ധാ​ന ബൂ​ത്തു​ക​ൾ​ക്ക് (25,041)​ പു​റ​മേ ഓ​ക്സി​ല​റി ബൂ​ത്തു​ക​ൾ (15,730) ഉ​ൾ​പ്പെ​​ടെ 40,771 ബൂ​ത്തു​ക​ളാ​ണ്​ ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു​ണ്ടാ​യി​രു​ന്ന​ത്.


2021ൽ ഏപ്രിൽ ആറിനായിരുന്നു കേരളത്തിൽ നിയമസഭ തെരഞ്ഞെടുപ്പ് നടന്നത്. 2026 രാജ്യത്തിന് ഒരു സമ്പൂർണ തെരഞ്ഞെടുപ്പ് വർഷമായാണ് കണക്കാക്കപ്പെടുന്നത്. കിഴക്കൻ ഇന്ത്യയിലെ പശ്ചിമ ബംഗാൾ, അസം എന്നിവിടങ്ങളിലും ദക്ഷിണേന്ത്യയിലെ പുതുച്ചേരി, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിലുമാണ് നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കും. 

Post a Comment

Previous Post Next Post