Trending

ഭൂമിയിൽ സ്വർണം ഉണ്ടാകുന്നത് എങ്ങനെയാണ്; കേരളത്തിൽ 5 സ്ഥലങ്ങളിൽ, രണ്ട് രൂപത്തിൽ

സ്വർണം ഒരു രാസമൂലകമാണ്. അതിന്റെ രാസചിഹ്നം Au ലാറ്റിൻ വാക്കായ Aurum എന്നതിൽ നിന്നാണു വന്നത്. മഞ്ഞ നിറമുള്ള തിളക്കമുള്ള ഈ ലോഹം പ്രധാനമായും ആഭരണ നിർമാണത്തിന് ഉപയോഗിക്കുന്നു. ഗ്രീക്കുകാർ സ്വർണത്തെ ‘തിളങ്ങുന്ന പുലരി (shining dawn)’ എന്നും ‘ഓറം (Aurum)’ എന്നും വിളിച്ചിരുന്നു.






ഭൂമിയിൽ സ്വർണം എത്രമാത്രം?


ഭൂമിയിൽ വളരെക്കുറച്ചു സ്വർണമേ ഉള്ളൂ. സ്വർണത്തിന്റെ സ്വഭാവവും ഭൂമിയുടെ ഉൽപത്തി മുതലുള്ള രൂപവൽക്കരണ ചരിത്രവും ഇതിനു കാരണമാണ്. ഭൂമി ദ്രവാവസ്ഥയിലായിരുന്ന ആദ്യഘട്ടത്തിൽ സ്വർണം പോലുള്ള ഭാരമേറിയ ലോഹങ്ങൾ ഇരുമ്പിനൊപ്പം ഭൂമിയുടെ ആന്തരിക മധ്യഭാഗത്തേക്കു താഴ്ന്നു പോയി. അതിനാൽ ഭൂമിയുടെ ഉപരിതലഭാഗമായ ക്രസ്റ്റിൽ (crust) വളരെ ചെറിയ അളവിൽ മാത്രമേ സ്വർണം ശേഷിച്ചിട്ടുള്ളൂ. പിന്നീടു സ്വർണം ഭൂമിയിൽ എത്തിയത് ഉൽക്കാ പതനം (meteorite impacts) മൂലം ആണ്. ഭൂമിയുടെ ആന്തരിക ഭാഗങ്ങളിൽ നിന്നാണു സ്വർണം രൂപം കൊള്ളുന്നത്. പിന്നീട് അതു വിവിധ പ്രക്രിയകളിലൂടെ ഭൂമിയുടെ ഉപരിതലത്തിനോട് അടുത്തെത്തി പാറകളോടു ചേർന്നു ശേഖരിക്കപ്പെടുന്നു.

Post a Comment

Previous Post Next Post