Trending

കൂരാച്ചുണ്ടിൽ കാട്ടുപന്നിവേട്ട തുടങ്ങി കിഫയുടെ ഷൂട്ടർമാർ 16 കാട്ടുപന്നികളെ വെടിവച്ചു



കുരാച്ചുണ്ട് . പഞ്ചായത്ത് പ്രസി ഡന്റിന്റെ ഓണററി വൈൽഡ് ലൈഫ് വാർഡൻ അധികാരം ഉപയോഗിച്ച് പഞ്ചായത്തിന്റെ വി വിധ മേഖലകളിൽ കാട്ടുപന്നിക ളെ വെടിവയ്ക്കാൻ തുടങ്ങി. കാ ട്ടുപന്നികളുടെ ഹോട്ട് സ്പോട്ട് പ്രദേശമായ ഓട്ടപ്പാലം, കണ്ണാടി പ്പാറ മേഖലകളിൽ കിഫയുടെ ഷൂട്ടർമാരുടെ നേതൃത്വത്തിലാണ് ഇന്നലെ വേട്ട നടത്തിയത്.

ഓട്ടപ്പാലത്തു നിന്നും 12 എണ്ണ വും കണ്ണാടിപ്പാറ നിന്നും 4 എണ്ണ ത്തെയുമാണു വെടിവച്ചത്. ഈ മേഖലയിൽ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച് പഞ്ചാ യത്ത് പൊതുജനങ്ങൾക്ക് മുന്ന റിയിപ്പ് നൽകിയിരുന്നു. കിഫയു ടെ 17 ഷൂട്ടർമാരും വേട്ടനായ്ക്ക ളുടെ മേൽനോട്ടത്തിനു 10 പേരും ഉൾപ്പെടെ 35 അംഗ സംഘമാണ് ആധുനിക സംവിധാനങ്ങളോടെ കാട്ടുപന്നികളെ നിയമവിധേയമാ യി വെടിവച്ചത്.

പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ, വൈസ് പ്രസിഡന്റ് ബി ജു കടലാശ്ശേരി, മെംബർമാരായ ചെറിയാൻ അറയ്ക്കൽ, പ്രബീ ഷ് തളിയോത്ത്, വി.കെ.ഹസീന, എൻ.ജെ.ആൻസമ്മ, ജോസ് വെളിയത്ത്, പഞ്ചായത്ത് അസി. സെക്രട്ടറി കെ.പി.മനിൽകുമാർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

കിഫ സംസ്ഥാന ചെയർമാൻ അലക്സ് ഒഴുകയിൽ, ജില്ലാ പ്രസിഡന്റ് മനോജ് കുംബ്ലാനി, കിഫ ഷൂട്ടേഴ്‌സ് ക്ലബ് കോഓർഡിനേറ്റർ ടെന്നി ഫ്രാൻസിസ്, ബെന്നി ജോൺ, രാജേഷ് ചുമപ്പ ങ്കൽ, ബോബി ജോസഫ്, വി.വി. ബാലൻ, അബ്ദുൽ അസീസ്, അബ്‌ദുൽ കബീർ, കെ.വി.തങ്ക ച്ചൻ, അജിത്ത് ഫ്രാൻസിസ്, മെൽബിൻ തോമസ്, കെ.കെ. അൻവർ, പി.ജോസിൻ എന്നി വരടങ്ങിയ കിഫ സംഘമാണു വെടിവയ്ക്കൽ പ്രവർത്തനങ്ങൾ ക്കു നേതൃത്വം നൽകിയത്.

കടപ്പാട് : ജോബി മനോരമ 

Post a Comment

Previous Post Next Post