തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡിൽ ഗുരുതര ക്രമക്കേട് നടന്നതായി കണ്ടെത്തൽ. ലോട്ടറി ഏജന്‍റുമാരുടെ ക്ഷേമനിധി തുകയിൽ
നിന്ന് 14.93 കോടി രൂപ തട്ടി. ക്ഷേമനിധി ബോർഡിലെ ജീവനക്കാരനാണ് തട്ടിപ് നടത്തിയത്. സ്പെഷ്യൽ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ക്രമക്കേട് കണ്ടെത്തിയത്. സ്പെഷ്യൽ ഓഡിറ്റ് റിപ്പോര്‍ട്ടിലെ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. . 2013 മുതൽ 2020വരെയുള്ള കാലയളവിൽ തട്ടിപ്പ് നടന്നുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ക്ഷേമനിധി ബോര്‍ഡിലെ ക്ലര്‍ക്ക് ആയ സംഗീത എന്ന ജീവനക്കാരനാണ് ഇത്തരത്തിൽ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയത്. ലോട്ടറി ഏജന്‍റുമാരുടെ ക്ഷേമനിധി തുക ബോര്‍ഡിന്‍റെ ബാങ്ക് അക്കൗണ്ടിൽ അടയ്ക്കാതെ സംഗീതിന്‍റെയും ബന്ധുവിന്‍റെയും അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. വാർഷിക ഓഡിറ്റിൽ പിടിക്കപ്പെടാതിരിക്കാനായി വ്യാജ രേഖകള്‍ ഉണ്ടാക്കിയെന്നും പുറത്തുവന്ന ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. ലോട്ടറി വിറ്റ് ഉപജീവനം നടത്തുന്ന ഏജന്‍റുമാര്‍ മാസം അവരുടെ വിഹിതം ക്ഷേമനിധി ബോര്‍ഡിലേക്ക് അടക്കുന്നുണ്ട്. ഇതിൽനിന്നുൾപ്പെടെയാണ് ജീവനക്കാരൻ കോടിക്കണക്കിന് രൂപ തട്ടിയത്.
ഏഴുവര്‍ഷത്തിനിടെ നടന്ന തട്ടിപ്പിന്‍റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് മറനീക്കി പുറത്തുവന്നിട്ടുള്ളത്. തട്ടിപ്പ് സംബന്ധിച്ച് നേരത്തെ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ ആരോപണവിധേയനായ സംഗീതിനെ ജോലിയും നിന്നും സസ്‌പെന്റ് ചെയ്തിരുന്നു. കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്‍റുമാരുടെയും വിൽപ്പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡിലാണ് ഇത്രയധികം തുകയുടെ വൻ തട്ടിപ്പ് നടന്നത്. ലോട്ടറി വിറ്റ് ഉപജീവനം നടത്തുന്ന ലോട്ടറി ഏജന്‍റുമാര്‍ പ്രതിമാസം നിശ്ചിത തുക ക്ഷേമനിധി ബോര്‍ഡിലേക്ക് അടക്കുന്നുണ്ട്. ഈ തുകയെ ആശ്രയിച്ച് കഴിയുന്ന റുകണക്കിന് ലോട്ടറി ഏജന്‍റുമാരുടെയും തൊഴിലാളികളുടെയും ക്ഷേമനിധി തുകയാണ് ഇത്തരത്തിൽ തട്ടിയെടുത്തത്. തട്ടിയ തുക ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അക്കൗണ്ടുകളിലേക്ക് പല തവണകളായി മാറ്റുകയായിരുന്നു. വൻക്രമക്കേടാണ് നടന്നതെന്നാണ് കണ്ടെത്തൽ.
Tags:
latest