ഇനി നിശബ്ദ പ്രചരണം
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലേക്ക് നടക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൻ്റെ കൊട്ടി കലാശം ഇന്ന് അവസാനിച്ചു. ഇനി നിശ്ബ്ദ പ്രചരണത്തിൻ്റെ 24 മണിക്കൂറുകൾ ,ഭരണം നിലനിറുത്തുമെന്ന് UDF നേതൃത്വവും, 15 വർഷത്തെ തുടർ ഭരണം അവസാനിപ്പിക്കുമെന്ന് LDF നേതൃത്വവും അവകാശ പെടുന്ന തിരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ അന്തിമ വിധി ഡിസംബർ 11 ന് :
കൂരാച്ചുണ്ട് പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ തോതിൽ വ്യാജമദ്യവും പണവും ഒഴുക്കുന്നു. എന്ന പരാതിയും വ്യാപകമാണ്. ഇലക്ഷൻ കമ്മിഷനും എക്സെസിന്യം പരാതി നൽകിയതിനെ തുടർന്ന് ഇന്ന് മുതൽ ഇലക്ഷൻ സ്ക്വാഡ് പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്.
