Trending

കാട്ടുപന്നി ബൈക്കിൽ ഇടിച്ച് സഹോദരങ്ങൾക്ക് സാരമായ പരിക്ക്



കൂരാച്ചുണ്ട്: ഇന്നലെ വൈകുന്നേരം പുളിവയലിലെ വീട്ടിൽ നിന്ന് കൂരാച്ചുണ്ട് അങ്ങാടിയിലേക്ക് ഉള്ള യാത്ര മദ്ധ്യയിൽ ബൈക്കിൽ പോവുകയായിരുന്ന സഹോദരങ്ങളെ റോഡിന് കുറുകെ ചാടിയ കാട്ടുപന്നി ഇടിച്ചിട്ടു. 

താച്ച റോതച്ചാലിൽ സായി കൃഷ്ണൻ, സഞ്ചു കൃഷ്ണൻ എന്നിവർക്കാണ് പരിക്കേറ്റത് .ഇടിയുടെ ആഘാതത്തിൽ സഞ്ചു കൃഷ്ണന് പല്ല് പോയതടക്കം നല്ല പരിക്കുണ്ട്.


പുളിവയൽ കേളോത്ത് വയൽ തുടങ്ങി പഞ്ചായത്തിൻ്റെ വിവിധ ഇടങ്ങളിൽ ഇത്തരം സംഭവങ്ങൾ നിരന്തരം ആവർത്തിക്കുന്നതിൽ ഇരുചക്ര, മുചക്ര യാത്രികർ ആശങ്കയിലാണ്.

 വളരെ അടിയന്തരമായി ഈ വിഷയത്തിൽ ഭരണകൂടം ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപെട്ടു

Post a Comment

Previous Post Next Post