Trending

സുപ്രധാന തീരുമാനവുമായി ഇന്ത്യൻ റെയിൽവേ വയോധികർക്കും മുതിർന്ന സ്ത്രീകൾക്കും ലോവർ ബർത്ത്, ബുക്കിങ് ഓപ്ഷൻ നൽകിയില്ലെങ്കിലും മുൻഗണന





മുതിർന്ന വനിതകൾ
ക്കും വയോധികർക്കും ലോവർ ബർത്ത് മുൻഗണന നൽകാനുള്ളതീരുമാനവുമായി ഇന്ത്യൻ റെയില്‍വേ. ടിക്കറ്റെടുക്കുമ്പോൾ ഓപ്ഷൻനൽകിയിട്ടില്ലെങ്കിലും മുതിർന്നവനിതകൾക്കും വയോധികർക്കും ലോവർ ബർത്ത് നൽകാനാണ് തീരുമാനം. സ്ലീപ്പർ ക്ലാസിൽ ഏഴുവരെ ബർത്തുകളും തേഡ് എസിയിൽ അഞ്ചുവരെ ബർത്തുകളും സെക്കൻഡ് എസിയിൽ നാല് വരെ ബർത്തുകളും മുൻഗണനാക്രമത്തിൽ നൽകുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയെ രേഖാമൂലം അറിയിച്ചു.

സ്വീപ്പർ ക്ലാസിൽ 7 വരെ ബർത്തുകളും തേഡ് എസിയിൽ 5 വരെ ബർത്തുകളും സെക്കൻഡ് എസിയിൽ 4 വരെ ബർത്തുകളും ഇത്തരത്തിൽ നൽകും. ഗർഭിണികൾക്കും ഈ ആനുകൂല്യം ലഭിക്കും. ഭൂരിഭാഗം മെയിൽ/എക്സപ്രസ് ട്രെയിനുകളിലും ഭിന്നശേഷിക്കാർക്ക് പ്രത്യേക കംപാർട്ടുമെന്റുകൾ അനുവദിക്കും. വന്ദേഭാരത് ട്രെയിനുകളിൽ ആദ്യത്തെയും അവസാനത്തെയും കോച്ചുകളിൽ വീൽ ചെയർ സൗകര്യവും ഭിന്നശേഷി സൗഹൃദ ശുചിമുറികളും ഒരുക്കും എന്നും മന്ത്രി അറിയിച്ചു.


Post a Comment

Previous Post Next Post