Trending

കരിയാത്തുംപാറ വിനോദ സഞ്ചാര കേന്ദ്രത്തിൽ വീണ്ടും മരണം

കരിയാത്തുംപാറ വിനോദ സഞ്ചാര കേന്ദ്രത്തിൽ വീണ്ടും മരണം 

 കൂരാച്ചുണ്ട് :  കോഴിക്കോട്  രാമനാട്ടുകരയിൽ  നിന്നു കരിയാത്തുംപാറ വിനോദ സഞ്ചാര കേന്ദ്രത്തിൽ എത്തിയ   വാഴപ്പെറ്റത്തറ അഹമ്മദിന്റെയും നസീമ പി.കെയുടെയും മകൾ  അബ്രാറ കെ ടി (7) ആണ് മുങ്ങി മരിച്ചത്.


    കരിയാത്തുംപാറ ഗേറ്റിൻ്റെ വലതുഭാഗത്ത് നിന്ന് റാംപ് ഇറങ്ങി 100 മീറ്റർ അകലെ അരയ്ക്ക് താഴെ വെള്ളമുള്ള ഭാഗത്ത് കളിച്ച് കൊണ്ടിരിക്കെയാണ് കുട്ടി മുങ്ങുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ട ഉടനെ ലൈഫ് ഗാർഡും വിനോദ സഞ്ചാരികളും ചേർന്ന് കൂരാച്ചുണ്ടിലെ സ്വകാര്യ ഹോസ്പിറ്റലിൽ എത്തിക്കുകയും അവിടെ നിന്നും MMC മൊടക്കല്ലൂരിലേക്ക് അടിയന്തര ചികിത്സക്കായി കൊണ്ടു പോവുകയും ചെയ്യുകയായിരുന്നു.വെൻ്റിലേറ്റർ സഹായത്തോടെ ജീവൻ നിലനിർത്താൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Post a Comment

Previous Post Next Post