കുരാച്ചുണ്ട് കക്കയം ഡാം സൈറ്റ് റോഡിൽ അമ്മ തട്ടുകട യുടെ സമീപത്തെ പാതയിൽ കടുവയെ കണ്ടതായി നാട്ടുകാർ. കഴിഞ്ഞ ദിവസം രാത്രി 7.30ന് മൊബൈൽ നെറ്റ്‌വർക് ലഭിക്കു ന്നതിനായി റോഡിൽ നിന്ന വി ദ്യാർഥികളാണ് കടുവയെ കണ്ട തായി പറയുന്നത്. കക്കയം ടൗ ണിൽ നിന്നു 6 കിലോമീറ്ററോളം ദുരത്തിലുള്ള എസ്റ്റേറ്റ് മേഖല യിൽ കാറിൽ എത്തിയ യുവാവാ ണ് ആദ്യം കടുവയെ കാണുന്ന അമ്പലക്കുന്ന് ആദിവാസി ഉന്നതിയുടെ ഭാഗത്തേക്കാണ് രാ ത്രി കടുവ ഇറങ്ങിയത്. ഇന്നലെ ഈ ഭാഗത്ത് പുലർച്ചെ റബർ ടാ പ്പിങ് നടത്തിയില്ല. രാത്രി കടുവ യുടെ ശബ്ദം കേട്ടതായും നാട്ടുകാർ പറയുന്നു.
കക്കയം ഫോറസ്‌റ്റ് സ്റ്റേഷൻ ഡപ്യൂട്ടി റേഞ്ച് ഫോറസ്‌റ്റ് ഓഫി സർ സി.വിജിത്തിന്റെ നേതൃത്വ ത്തിൽ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് മുൻകരുതൽ നിർദേ ശങ്ങൾ നൽകി. വനം വകുപ്പ് പ്രദേശത്ത് പരിശോധന നടത്തി. 6 മാസത്തിനിടെ നാലാമത്തെ തവണയാണ് കടുവയെ ജന ങ്ങൾ കാണുന്നത്.
ജനവാസ കേന്ദ്രങ്ങളിൽ കടുവ ഇറങ്ങുന്നത് കക്കയം മല ഭാഗ ത്തെ കുടുംബങ്ങളെ ആശങ്കയി ലാക്കുന്നുണ്ട്. കൂടാതെ കക്കയം ഡാം സൈറ്റ്, ടൂറിസ്‌റ്റ് കേന്ദ്രങ്ങ ളിലേക്ക് വിനോദ സഞ്ചാരികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും നിരന്തരം സഞ്ചരിക്കുന്ന പാതയാണിത്.
കടപ്പാട് : നിസാം കക്കയം.