കൂരാച്ചുണ്ട് ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കക്ക യം ഹൈഡൽ-ഇക്കോ ടൂറിസം കേന്ദ്രത്തിലെത്തുന്ന സഞ്ചാരി കൾക്ക് വിശപ്പടക്കാൻ മാർഗമി ല്ലാതെയായിട്ട് വർഷമൊന്ന് പി ന്നിട്ടു. മേഖലയിൽ മുൻപുണ്ടാ യിരുന്ന ഭക്ഷണശാലയും പൂട്ടി യതോടെയാണ് സഞ്ചാരികൾ പ്രയാസത്തിലായത്.
കക്കയം അങ്ങാടിയിൽനി ന്ന് പതിന്നാലുകിലോമീറ്ററോ ളം സഞ്ചരിച്ചാലാണ് സഞ്ചാരി കൾക്ക് ഡാം മേഖലയിലെ ടൂറി സ്റ്റ് കേന്ദ്രത്തിലെത്താൻ സാധി ക്കുക. ഹൈഡൽ ടൂറിസം കേ ന്ദ്രത്തിൽ നിലവിലുള്ള ഭക്ഷണ ശാലനടത്തിപ്പിന് ടെൻഡർ വെ ച്ചിട്ടും ആരും വന്നിട്ടില്ല. വന്യമൃ ഗശല്യവും കാലാവസ്ഥ പ്രതി കൂലമായ സാഹചര്യങ്ങളിലും ടൂറിസം കേന്ദ്രങ്ങൾ അടച്ചിടു മ്പോഴും ടെൻഡർ തുകയിൽ കുറവുവരുത്താൻ അധികൃതർ തയ്യാറാകാത്തതും ഭക്ഷണശാ ലകൾ ഏറ്റെടുക്കാൻ ആളുകൾ മടിക്കുന്നതിന്റെ കാരണമാണ്.
ടെൻഡർ തുകയിലെ വർധന കാരണം ഏറ്റെടുക്കാൻ ആളില്ല
അവധിദിവസങ്ങളിലും മറ്റും നൂറുകണക്കിന് വിനോദസഞ്ചാ രികളാണ് ഡാം സൈറ്റ് മേഖല യിലെത്തുന്നത്. എന്നാൽ, കു ട്ടികളടക്കമുള്ളവരുമായി ഇവി ടെയെത്തുമ്പോഴാണ് ഇവിടെ ഭക്ഷണം ലഭിക്കില്ലെന്ന വിവരം സഞ്ചാരികൾ അറിയുന്നത്.
ഇതുകാരണം സഞ്ചാരികൾ നേരിടുന്ന പ്രയാസം ചെറുത ല്ല. ഡാം സൈറ്റ് ടൂറിസം കേന്ദ്ര ത്തിൽ ഭക്ഷണം ലഭ്യമാക്കാൻ അടിയന്തരനടപടി സ്വീകരി ക്കാൻ അധികൃതർ തയ്യാറാകണ മെന്നാണ് ആവശ്യമുയരുന്നത്.
കടപ്പാട് : നിസാം കക്കയം