Trending

ബാംഗ്ലൂർ-കോഴിക്കോട് കെഎസ്ആർടിസി ബസ് കത്തിനശിച്ചു; ബസിലുണ്ടായിരുന്നത് 44 യാത്രക്കാർ, എല്ലാവരും സുരക്ഷിതർ




മൈസൂരിൽ കെഎസ്ആർടിസി ബസ് കത്തിനശിച്ചു. നഞ്ചൻകോട് വെച്ചാണ് സംഭവം. പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്. ബസിലുണ്ടായിരുന്ന യാത്രക്കാർക്ക് പരിക്കില്ല. ബെംഗളൂരുവിൽ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. KL 15 A 2444 എന്ന സ്വിഫ്റ്റ് ബസ് ആണ് കത്തിയത്. 44 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. രാത്രി 11.30 ന് ബാംഗ്ലൂർ ഡിപ്പോയിൽ നിന്നും പുറപ്പെട്ട ബസ്സ് ആണ് അപകടത്തിൽ പെട്ടത്. എല്ലാവരും സുരക്ഷിതരാണ്. യാത്രക്കാർ രാവിലെ ഏഴ് മണിയോടെ സുൽത്താൻ ബത്തേരിയിൽ എത്തും. ബസ് പൂർണമായും കത്തി നശിച്ചു.
വലിയൊരു അപകടം ആണ് ഒഴിവായത്

Post a Comment

Previous Post Next Post