Trending

ലേണേഴ്സ് പരീക്ഷയിൽ ഗിയർ മാറ്റം; കൂട്ടത്തോൽവിയെ തുടർന്ന് പരിഷ്കാരത്തിൽ മാറ്റം



ലേണേഴ്സ് ലൈസൻസ് പരീക്ഷയിൽഏർപ്പെടുത്തിയ പരിഷ്കാരങ്ങളിൽ ചെറിയ മാറ്റം വരുത്തി. പരീക്ഷയിൽ ജയിക്കുന്നവരുടെ എണ്ണം കുത്തനെകുറഞ്ഞതിനെത്തുടർന്നാണ്പരിഷ്കാരത്തിൽ മാറ്റം വരുത്തിയത്.
ചോദ്യാവലിയിൽ പുതിയ പരിഷ്കാരങ്ങൾഏർപ്പെടുത്തിയത്‌കൂട്ടത്തോൽവിക്കു കാരണമായിരുന്നു.

പരിഷ്കാരത്തിനെതിരേ വലിയ പരാതി ഉയർന്നു. തുടർന്നാണ് മാറ്റം വരുത്തിയത്. കാപ്ചയുടെ എണ്ണം കുറച്ചാണ് പരാതിക്കു പരിഹാരം കാണാൻ ശ്രമിച്ചത്.‌മുൻപ്പരീക്ഷയ്ക്ക്20ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. ഇപ്പോൾ 30 ചോദ്യങ്ങളുണ്ട്. ഇതിൽ 18 എണ്ണത്തിന് ഉത്തരം നൽകിയാൽ മാത്രമേ ജയിക്കുകയുള്ളൂ. കാപ്ച രൂപത്തിൽ നൽകേണ്ട ഉത്തരമാണ് അപേക്ഷകരെ വട്ടം കറക്കുന്നത്.


Post a Comment

Previous Post Next Post