Trending

തൊട്ടിൽപ്പാലം കെഎസ്ആർടിസി ഡിപ്പോയിൽ മതിയായ ഡ്രൈവർമാരും കണ്ടക്ടർമാരും ഇല്ലാത്തതിൽ ജീവനക്കാർ ദുരിതത്തിൽ



തൊട്ടിൽപ്പാലം : തൊട്ടിൽപ്പാലം കെഎസ്ആർടിസി ഡിപ്പോയിൽ മതിയായ ഡ്രൈവർമാരും കണ്ടക്ടർമാരും ഇല്ലാത്തതിൽ ജീവനക്കാർ ദുരിതത്തിൽ നാലുമാസംമുൻപ്‌ കാസർകോട് ഡിപ്പോയിൽ ജീവനക്കാർ ഇല്ലാത്തതിനാൽ തൊട്ടിൽപ്പാലം ഡിപ്പോയിൽനിന്ന് പത്ത് താത്കാലിക ഡ്രൈവർമാരെ കാസർകോട് ഡിപ്പോയിലേക്കും അഞ്ച് കണ്ടക്ടർമാരെ കാഞ്ഞങ്ങാട് ഡിപ്പോയിലേക്കും മാറ്റിയിരുന്നു. ഇതോടെ ജീവനക്കാരുടെ പരിമിതിമൂലം വലയുകയാണ് തൊട്ടിൽപ്പാലം ഡിപ്പോ. മൂന്നുമാസംകഴിഞ്ഞ് സ്ഥലംമാറ്റിയവരെ തിരികെക്കൊണ്ടുവരുമെന്ന് പറഞ്ഞാണ് താത്കാലിക ജീവനക്കാരെ മാറ്റിയത്.

എന്നാൽ, മാസം നാലായിട്ടും സ്ഥലംമാറ്റിയവരെ തിരികെക്കൊണ്ടുവന്നിട്ടില്ല. ഇതോടെ തൊട്ടിൽപ്പാലം ഡിപ്പോയിലെ ജീവനക്കാർക്ക് ഇരട്ടിപ്പണിയായി. മതിയായ ജീവനക്കാർ ഇല്ലാത്തതിനാൽ ഉള്ള ഡ്രൈവർമാരെയും കണ്ടക്ടർമാരെയുംവെച്ച് സർവീസ് നടത്തുകയാണ്. ഇതോടെ അവധിപോലും ലഭിക്കാത്ത അവസ്ഥയാണെന്നാണ് ജീവനക്കാർ പറയുന്നു. ചിലദിവസങ്ങളിൽ ജീവനക്കാർ ഇല്ലാത്തതിനാൽ ട്രിപ്പ് മുടങ്ങാറുമുണ്ട്. ജീവനക്കാരുടെ ഡ്യൂട്ടി വെട്ടിച്ചുരുക്കിയും ജീവനക്കാരെ നിയമിക്കാതെയും തൊട്ടിൽപ്പാലം ഡിപ്പോ പൂട്ടാനുള്ള സാഹചര്യത്തിലെത്തിക്കുകയാണെന്നും ആക്ഷേപമുണ്ട്.

രാത്രിയിൽ ബസ് കുറവ്

തൊട്ടിൽപ്പാലം-കുറ്റ്യാടി റൂട്ടിൽ രാത്രിയിൽ ബസ് സർവീസ് കുറവായത് വലിയദുരിതം തീർക്കുന്നുണ്ട്.



Post a Comment

Previous Post Next Post