കണ്ണൂര്‍: തലശ്ശേരി അതിരൂപതാംഗവും പ്രമുഖ ബൈബിള്‍ പണ്ഡിതനുമായ ഫാ. ഡോ. ഡോ. മൈക്കിള്‍ കാരിമറ്റം ( 84 )അന്തരിച്ചു.
കുളത്തുവയൽ ഇടവകാംഗമായിരുന്ന പരേതരയായ കാരിമറ്റത്തിൽ ചാക്കോ മറിയാമ്മ എന്നിവരുടെ മകനാണ് ഫാ.മൈക്കിൾ കാരിമറ്റം. നരി നട സെൻ്റ് അൽഫോൻസ ഇടവകയിൽ ആണ് ഇപ്പോൾ അച്ചൻ്റെ തറവാട് വിട്.
സഹോദരങ്ങൾ: മേരി (ചെമ്പനോട,) സിസ്റ്റർ അന്നമ്മ, ജോസഫ് (നരി നട) അഗസ്റ്റൻ (ചെമ്പനോട) പരേതനായ ജോയി (നരി നട)
മലയാള ഭാഷയില്‍ ബൈബിള്‍ വൈജ്ഞാനികരംഗത്ത് സര്‍ഗാത്മകവും പണ്ഡിതോചിതവുമായ സംഭാവനയാണ് നല്കിയ വൈദികനായിരിന്നു അദ്ദേഹം
. റോമിലെ പൊന്തിഫിക്കല്‍ ബിബ്‌ളിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്ന് ബൈബിള്‍ വിജ്ഞാനീയത്തില്‍ ഡോക്ടറേറ്റു നേടിയ അദ്ദേഹം പി.ഒ.സി. മലയാളം ബൈബിളിന്റെ ചീഫ് എഡിറ്റര്‍മാരില്‍ ഒരാളായിരുന്നു. മൃതസംസ്കാരം നാളെ നടക്കും.
കെ.സി.ബി.സി. മാധ്യമകമ്മീഷന്റെ ദാര്‍ശനിക അവാര്‍ഡ്, ജോണ്‍ കുന്നപ്പള്ളി അവാര്‍ഡ്, കുണ്ടുകുളം അവാര്‍ഡ് തുടങ്ങീ നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. ഇംഗ്‌ളീഷ് ഭാഷയിലും നിരവധി ഗ്രന്ഥങ്ങളും പഴയനിയമത്തിലെയും പുതിയനിയമത്തിലെയും കഥാപാത്രങ്ങളെക്കുറിച്ചുള്ള ചിത്രകഥകളും ഇദ്ദേഹത്തിന്റേതായുണ്ട്. പരാജിതരുടെ സുവിശേഷം, വീടുവിഴുങ്ങുന്നവരും ചില്ലിക്കാശും, വിശ്വാസത്തിന്റെ വേരുകള്‍, ആത്മാക്കളുടെ ലോകം, കാണാപ്പുറം, കുരിശിന്റെ സുവിശേഷം, ഗുരുമൊഴികള്‍, വെളിപാടുപുസ്തകം ഒരു വ്യാഖ്യാനം തുടങ്ങി നിരവധി കൃതികളുടെ കര്‍ത്താവാണു ഡോ. മൈക്കിള്‍ കാരിമറ്റം.
സുപ്രസിദ്ധ ബൈബിൾ പണ്ഡിതനും പ്രശസ്ത ഗ്രന്ഥകാരനും മേജർ സെമിനാരി പ്രൊഫസറും സീറോ മലബാർ സഭാ സിനഡ് മൽപ്പാൻ പദവി നൽകി ആദരിച്ച വൈദികനും ആയിരുന്ന ബഹു. കാരിമറ്റത്തിൽ മൈക്കിളച്ചൻ ഇന്ന് രാവിലെ നിര്യാതനായി. 1942 ആഗസ്ത് 11 ന് ആണ് അദ്ദേഹം ജനിച്ചത്. 29-06-1968 -ൽ വത്തിക്കാനിൽ വെച്ച് പൗരോഹിത്യം സ്വീകരിച്ചു. താമരശ്ശേരി രൂപതയിലെ കുളത്തുവയൽ ഇടവകക്കാരൻ ആയിരുന്ന മൈക്കിളച്ചൻ തലശ്ശേരി അതിരൂപതയുടെ ഒരു പ്രമുഖ വൈദികൻ ആയിരുന്നു. പ്രിയപ്പെട്ട മൈക്കിൾ അച്ചന്റെ മൃതസംസ്കാര ശുശ്രൂഷകൾ നാളെ രാവിലെ 10 മണിക്ക് തലശ്ശേരി കത്തീഡ്രൽ പള്ളിയിൽ നടക്കുന്നതായിരിക്കും.
ഇന്ന് രാവിലെ 9 മണി മുതൽ കരുവഞ്ചാലിലുള്ള വൈദിക വിശ്രമ മന്ദിരത്തിൽ പൊതുദർശനത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും .
