കൂരാച്ചുണ്ട് : കക്കയം ജലവൈദ്യുത പദ്ധതിയുടെ ജനറേഷൻ ഡിവിഷൻ മെയിൻ പവർഹൗസി ന്റെ സ്റ്റോറിൽ നിന്നു കോപ്പർ സ്ക്രാബ് നഷ്ടപ്പെട്ടതായി പരാ തി. 40 കിലോയോളം ചെമ്പ് കാ ണാനില്ലെന്ന് കെഎസ്ഇബി അധികൃതർ കൂരാച്ചുണ്ട് പൊലീ സിൽ നൽകിയ പരാതിയിൽ പറ യുന്നു. ചെമ്പ് കാണാനില്ലെന്ന് ഇന്നലെ മനോരമ വാർത്ത നൽ കിയതോടെയാണു കെഎസ്ഇ ബി അധികൃതർ പൊലീസിൽ പരാതി നൽകിയത്. പുതുതായി വന്ന എൻജിനീയർക്ക് ചാർജ് കൈമാറിയപ്പോഴാണു സ്റ്റോറിൽ ചെമ്പിന്റെ അളവ് കുറഞ്ഞ ത് ശ്രദ്ധയിൽപെട്ടത്. പവർഹൗ സ് മേഖലയിൽ സുരക്ഷ ശക്ത മാക്കി. കരാർ ജീവനക്കാർക്കും കർശന നിർദേശം നൽകി.
2015ൽ സ്റ്റോറിൽ നിന്നും 10 ലക്ഷം രൂപയുടെ കോപ്പർ കാ ണാതായതിൽ കൂരാച്ചുണ്ട് പൊ ലീസ് കേസെടുത്ത് അന്വേഷ ണം നടത്തിയെങ്കിലും ഇതുവരെ പ്രതികളെ കണ്ടെത്താനായിട്ടില്ല. മോഷണം തുടരുന്നതിനാൽ ഇതിനു പിന്നിലെ ലോബിയെക്കു റിച്ച് വിജിലൻസ് അന്വേഷണം ഉൾപ്പെടെ നടത്തണമെന്ന് ആവ ശ്യം ഉയർന്നിട്ടുണ്ട്.
റിപ്പോർട്ടർ: ജോബി മാത്യു
മനോരമ