പേരാമ്പ്ര സബ്ജില്ല കായികമേളയിൽ മികച്ച പ്രകടനം കാഴ്ചവെച്ച കല്ലാനോട് സെൻമേരീസ് സ്കൂളിലെ കുട്ടികളെ കല്ലാനോട് സെൻമേരിസ് സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽആദരിച്ചു.കല്ലാനോട് സെൻ്റ് മേരീസ് സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ ബിജു കെ സി സ്വാഗതം പറഞ്ഞു.സ്കൂൾ മാനേജർ ഫാദർ ജിനോ ചുണ്ടയിൽ മുഖ്യാതിഥിയായിരുന്ന ചടങ്ങിൽ പ്രിൻസിപ്പാൾ സജി കെ കരോട്ട് അധ്യക്ഷത വഹിച്ചു.ചടങ്ങിൽ അക്കാദമി ചെയർമാൻ ജോർജ് തോമസ് തടത്തിൽ മുഖ്യപ്രഭാഷണം നടത്തി. കോച്ചു മാരായ ഫിലോമിന ജോർജ്,ഷിന്റോ കെ എസ്,യദു എന്നിവർ സംസാരിച്ചു.സ്കൂൾ മാനേജർ ഫാദർ ജിനോ ചുണ്ടയിൽ കുട്ടികൾക്ക് ക്യാഷ് അവാർഡ് നൽകി
പേരാമ്പ്ര സബ്ജില്ലാ ജൂനിയർ ഫുട്ബോളിൽ ജേതാക്കളായ കല്ലാനോട് സെൻ്റ് മേരിസ് സ്കൂളിലെ കുട്ടികളെ ചടങ്ങിൽ ആദരിച്ചു.
.
നോബിൾ കുര്യാക്കോസ് ചടങ്ങിന് നന്ദി പറഞ്ഞു.
