_കിടപ്പാടത്തിന് പട്ടയമില്ലാത്ത പ്രശ്നം പരിഹരിക്കുന്നത് അരനൂറ്റാണ്ടിനുശേഷം_
കൂരാച്ചുണ്ട് പഞ്ചായത്ത് ആറാം വാർഡ് കല്ലാനോട് ലക്ഷംവീട് നഗറി ലെ അഞ്ചുകുടുംബങ്ങളുടെ പട്ടയത്തി നായുള്ള പരിശ്രമങ്ങൾക്ക് പരിഹാരമാ കുന്നു.
നഗറിലെ 20 കുടുംബങ്ങളിൽ അഞ്ച് കുടുംബങ്ങൾക്കാണ് വീട് ഉൾ പ്പടെയുള്ള അഞ്ചുസെൻ്റ് സ്ഥലത്തിന് ഭൂരേഖകളില്ലാത്തത്. 1972-ൽ പഞ്ചായ ത്ത് അനുവദിച്ച ലക്ഷംവീട് നഗറിലുള്ള ഭൂമിക്കാണ് 53 വർഷം കഴിഞ്ഞിട്ടും പട്ടയം ലഭിക്കാത്തത്. ഭൂമിക്ക് രേഖകളൊന്നും ഇല്ലാത്തതിനാൽ ഭവനനിർമാണച്ച് സഹായം, വിദ്യാഭ്യാസ ആനുകൂല്യം, പഞ്ചായത്തിന്റെ വിവിധ ആനുകൂല്യ ങ്ങൾ, ബാങ്ക് വായ്പ ഉൾപ്പടെയുള്ള സർ ക്കാരിൻ്റെ വിവിധ ആനുകൂല്യങ്ങൾ ലഭി ക്കാതെ പ്രയാസപ്പെടുകയാണ്.
ആറു മാസങ്ങൾക്ക് മുൻപ് കക്കയത്തുനടന്ന അദാലത്തിലും അപേക്ഷ നൽകിയിരു ന്നു. വില്ലേജ്-പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകിയി രുന്നു. ഉള്ള രേഖകൾ പ്രകാരം പട്ടയ ത്തിന് നൽകിയ അപേക്ഷ പാസായി ട്ടുണ്ടെന്നും, എത്രയുംവേഗത്തിൽ കളക്ട്രേറ്റിൽ നടക്കുന്ന പട്ടയമേളയിൽവെച്ച് മന്ത്രിമാരുടെ സാന്നിധ്യത്തിൽ പട്ടയം കൈമാറുമെന്ന് ഉദ്യോഗസ്ഥർ അറിയി ച്ചതായി ഗ്രാമപ്പഞ്ചായത്തംഗം അരുൺ ജോസ് പറഞ്ഞു.
പട്ടയം തയാറായതാണെന്നും അടുത്തദിവസം വിതരണം ചെയ്യുമെന്നാണ് താലൂക്ക് ഓഫീസിൽ നിന്ന് അറിയിച്ചതെന്നും കൂരാച്ചുണ്ട് വി ല്ലേജ് ഓഫീസർ പി.വി. സുധി പറഞ്ഞു.
പഞ്ചായത്ത് ആറാം വാർഡിലെ കല്ലാനോട് ലക്ഷം വീട് നഗറിലെ അഞ്ച് കുടുംബങ്ങൾക്ക് ഒരുമാസത്തിനകം പട്ടയം അനിവദിക്കുമെന്ന് കൊയിലാണ്ടി തഹസിൽദാർ ജയശ്രീ വാര്യർ അറിയിച്ചു. ലക്ഷംവീട് നഗർ കുടുംബങ്ങൾ ബുധനാഴ്ച തഹസിൽദാറെ ഓഫീസിൽ കണ്ടപ്പോഴാണ് പട്ടയം ഉടൻ വിതര ണം ചെയ്യാൻ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചത്.
*വീട് പുതുക്കി പണിയണം, പക്ഷേ പട്ടയമില്ല'*
ലക്ഷംവീട് നഗറിലെ കുരിശിങ്കൽ പ്രകാശൻ, കാനാട്ട് താഴെ ബിജു, നടുവ ത്താനിക്കൽ ത്രേസ്യാമ്മ, റോണി കുറിച്യാലിൽ, അനന്തൻ എന്നിവർക്ക് പട്ട യമില്ലാത്തതിനാൽ വിവിധ ആനുകൂ ല്യങ്ങൾ വർഷങ്ങളായി മുടങ്ങി നിൽ ക്കുകയാണ്. ഇവരുടെ വർഷങ്ങളോ ളം പഴക്കമുള്ള വീടുകൾ ശോച്യാവസ്ഥ യിലാണ്. ഭൂമിയുടെ രേഖകൾ ലഭ്യമല്ലാ ത്തതിനാൽ സർക്കാരിൻ്റെയും, പഞ്ചാ യത്തിന്റെയും ഭവനപദ്ധതികളിൽ ഉൾ പ്പെടുത്താൻ സാധിക്കാറില്ല. പട്ടയം ലഭി ക്കാനുള്ള നടപടികൾക്ക് വേഗംകൂടിയ തിന്റെ സന്തോഷത്തിലും, തങ്ങൾ കഴി ഞ്ഞ 50 വർഷമായി നേരിടുന്ന പ്രയാസ ങ്ങൾക്ക് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് കുടുംബാംഗങ്ങൾ.
റിപ്പോട്ടർ : നിസാം കക്കയം.