മൂലമറ്റം (ഇടുക്കി) ∙ ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ മൂലമറ്റം പവര്‍ഹൗസ് ഒരു മാസത്തേക്ക് അടയ്ക്കുന്നു. നവംബർ 11 മുതലാണ് സമ്പൂര്‍ണ ഷട്ട്ഡൗണ്‍. മൂലമറ്റം വൈദ്യുതി നിലയത്തിലെ 5,6 ജനറേറ്ററുകളുടെ സീലുകൾ മാറ്റുന്നതിന്റെ ഭാഗമായാണ് പ്രവർത്തനം പൂർണമായും നിർത്തുന്നത്.
മൂലമറ്റം പവര്‍ഹൗസ് അടയ്ക്കുന്നതോടെ സംസ്ഥാനത്ത് ഒരു ദിവസം 780 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ടാകും. താത്കാലികമാണെങ്കിലും മൂലമറ്റം പവര്‍ഹൗസില്‍ നിന്നുള്ള വൈദ്യുതി ഉല്‍പാദനം നിലയ്ക്കുന്നതോടെ, മഴ തുടര്‍ന്നാല്‍ ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയരാനും സാധ്യതയുണ്ട്. ഇടുക്കി അണക്കെട്ടിൽ നിലവിൽ 80 ശതമാനം വെള്ളമുണ്ട്
ഡൽഹി, പഞ്ചാബ്, മധ്യപ്രദേശ്, എന്നിവിടങ്ങളിലേയ്ക്ക് മഴക്കാലത്ത് കൊടുത്ത വൈദ്യുതി, പവർ എക്‌സ്‌ചേഞ്ച് വഴി തിരികെ ലഭിക്കും. ആയതിനാൽ പ്രതിസന്ധിക്ക് സാധ്യതയില്ലെന്നാണ് കെഎസ്ഇബി കണക്കാക്കുന്നത്. ഇടുക്കി അണക്കെട്ടിൽ ഇപ്പോൾ 2385.74 അടി വെള്ളമുണ്ട്. സമുദ്രനിരപ്പിൽ നിന്നുള്ള ഉയരമാണിത്. സംഭരണശേഷിയുടെ 80.25 ശതമാനമാണിത്
Tags:
latest