കുരാച്ചുണ്ട് പേരാമ്പ്ര ഉപജില്ലാ സ്‌കൂൾ പ്രവൃത്തി പരിചയ മേള 22 ന് കുരാച്ചുണ്ട് സെന്റ് തോമസ് ഹയർ സെക്കൻഡറി, യുപി സ്കൂ ളുകളിൽ നടക്കും. സ്വാഗത സം ഘം രൂപീകരണ യോഗം പഞ്ചായ ത്ത് വൈസ് പ്രസിഡന്റ് വിൻസി തോമസ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ഫാ. വിൻസന്റ് കണ്ടത്തിൽ അധ്യക്ഷത വഹിച്ചു.
ഉപജില്ലാ വിദ്യാഭ്യാസ ഓഫി സർ കെ.വി. പ്രമോദ് വിഷയാവത രണം നടത്തി. എച്ച്എം ഫോറം കൺവീനർ കെ.സജീവൻ, ജോയി ൻ്റ് കൺവീനർ പി.രാമചന്ദ്രൻ, പ്രധാനാധ്യാപകരായ . ഷിബു മാ ത്യു, ബിജു മാത്യു, പിടിഎ പ്രസി ഡന്റുമാരായ സണ്ണി എമ്പ്രയിൽ, ജലീൽ കുന്നുംപുറത്ത്, ജയ്സൺ ജോസഫ്, പിഇസി കൺവീനർ മനോജ് തോമസ്, സബ് ജില്ലാ പ്രവൃത്തി പരിചയ മേള കൺവീ നർ നീതു എം.പോൾ എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് പ്രസിഡ ന്റ് ഒ.കെ.അമ്മദിനെ ചെയർമാനാ യും പ്രിൻസിപ്പൽ ഷാജി കുര്യനെ കൺവീനറായും തിരഞ്ഞെടുത്തു.