Trending

ചൊവ്വാഴ്ച സംസ്ഥാനത്ത് പൊതു അവധി.




*തിരുവനന്തപുരം:*
*സെപ്റ്റംബർ 30 ചൊവ്വാഴ്ച സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ചു. ഈ വർഷത്തെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി (പൂജവയ്പ്പ്), സംസ്ഥാനത്തെ സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ* സ്ഥാപനങ്ങൾക്കും, സംസ്ഥാനത്ത് *നെഗോഷ്യബിൾ ഇൻസ്ട്രമെൻ്റ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും,* പ്രഫഷണൽ കോളേജുകൾ *ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും* ദുർഗ്ഗാഷ്ടമി ദിവസമായ 2025 സെപ്റ്റംബർ 30 ചൊവ്വാഴ്ച പൊതുഅവധി പ്രഖ്യാപിച്ചു കൊണ്ട് ഉത്തരവിറങ്ങി.

എന്നാൽ സെപ്റ്റംബർ *30 ന് നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ, നിയമസഭയുമായി ബന്ധപ്പെട്ട ചുമതലയുള്ള* ഉദ്യോഗസ്ഥർക്ക് അവധിയുണ്ടാകില്ല. *നിലവിൽ ഒക്ടോബർ 1, 2 തീയതികളിലും* സംസ്ഥാനത്ത് പൊതുഅവധിയാണ്.

Post a Comment

Previous Post Next Post