Trending

ട്രെയിനിലെ മോഷണം തടയാൻ ശ്രമിക്കുന്നതിനിടെട്രാക്കിൽ വീണ് ഡോക്‌ടറുടെ കൈപ്പത്തിയറ്റ സംഭവത്തിൽ പ്രതിയെ കോഴിക്കോട്ടുനിന്നു അറസ്‌റ്റ് ചെയ്തു.



ആയുർവേദ ഡോക്‌ടർ ദമ്പതികളായ യോഗേഷ് ദേശ്മുഖ്, ദീപാലി എന്നിവർ കഴിഞ്ഞ ജൂൺ 4-ന് എൽടിടി - നാന്ദേഡ് എക്സ്പ്രസിൽ യാത്ര ചെയ്യവേയാണു ദീപാലിയുടെ ബാഗ് പ്രതി മോഷ്ടിക്കാൻ ശ്രമിച്ചത്.ബാഗ് തിരികെ വാങ്ങിക്കാൻ ശ്രമിക്കുന്നതിനിടെ, മോഷ്‌ടാവിനൊപ്പം ദമ്പതികളും ട്രാക്കിലേക്കു വീണു. അതിനിടെ, യോഗേഷിൻ്റെ ഇടതു കൈപ്പത്തിയിലൂടെ ട്രെയിൻ കയറിയിറങ്ങി കൈപ്പത്തി അറ്റുപോവുകയായിരുന്നു.


ട്രെയിൻ യാത്രയ്ക്കിടെ ബാഗ് തട്ടിയെടുക്കാൻ ശ്രമിച്ചതിനു കഴിഞ്ഞമാസം 8നു കോഴിക്കോട്ട് അറസ്റ്റ‌ിലായ സൈഫ് ചൗധരിയാണ് (40) മുംബൈ കേസിലെയും പ്രതിയെന്നു കണ്ടെത്തിയതോടെയാണ് കുർള പൊലീസ് കേരളത്തിൽനിന്ന് ഇയാളെ കസ്റ്റഡിയിലെടുത്തത്

Post a Comment

Previous Post Next Post