തിരുവനന്തപുരം: ഓണക്കാലത്ത് പാൽ, തൈര്, മറ്റ് പാലുത്പന്നങ്ങൾ എന്നിവയുടെ വിൽപനയിൽ സർവകാല റിക്കാർഡുമായി മിൽമ. ഉത്രാടം ദിനത്തിൽ മാത്രം 38,03,388 ലിറ്റർ പാ ലും 3,97,672 ലക്ഷം കിലോ തൈരുമാണ് മിൽമ ഔട്ട്ലെറ്റുകൾ വഴി വിറ്റത്. കഴിഞ്ഞവർഷം പാലിന്റെ മൊത്തം വിൽപ്പന 37,00,209 ലിറ്ററും തൈരിന്റെ വില്പന 3,91,923 കിലോ യുമായിരുന്നു. തിരുവോണത്തിനു മുമ്പുള്ള ആറ് ദിവസങ്ങളിലായി സർക്കാർ ഉടമസ്ഥതയിലുള്ള സഹകരണസംഘം വഴി 1,19,58,751 ലിറ്റർ പാലും 14,58,278 ലക്ഷം കിലോ തൈരുമാണ് വിറ്റഴിച്ചത്. മുൻവർഷം 1,16,77,314 ലിറ്റർ പാലും 13,76,860 കിലോ തൈ രുമായിരുന്നു വില്പന, ശരാശരി അഞ്ച് ശതമാനം വളർച്ചയാണ് ഇക്കുറി ഉണ്ടായത്.
ഓഗസ്റ്റ് ഒന്നു മുതൻ 31 വരെയുള്ള കണക്ക് പ്രകാരം നെയ്യുടെ വില്‌പന 863.92 ടൺ രേഖപ്പെടുത്തി. കഴിഞ്ഞ വർഷം 663.74 ടൺ ആയിരുന്നു വില്പന. ഇക്കഴിഞ്ഞ നാല് ദിവസത്തിനിടെ മാത്രം 127. 16 ടൺ നെയ്യ് വിറ്റഴിച്ചതോടെ ആകെ വില്പന 991.08 ടണ്ണായി ഉയർന്നു. ക്ഷീരോത്‌പന്നങ്ങളുടെ വിപണിയിൽ മിൽമ പ്രഥമസ്ഥാനം നിലനിർത്തുകയും ഓരോ വർഷവും വില്‌പന ക്രമാനുഗതമായി വർധിപ്പിക്കുകയും ചെയ്യുന്നു.
എറണാകുളം, കോട്ടയം, തൃശൂർ, ഇടുക്കി ജില്ലകൾ ഉൾപ്പെടുന്ന മിൽമ എറണാകുളം മേഖലാ യൂണിയന് ഓണക്കാലത്ത് പാലിൻ്റെയും പാലുത്‌പന്നങ്ങളുടെയും വില്‌പനയിൽ സർവകാല റിക്കാർഡ്. അത്തം മുതൽ തിരുവോണം വരെയുള്ള ഓണക്കാ
ലത്ത് 58 ലക്ഷം ലിറ്റർ പാൽ വിപണിയിൽ ലഭ്യമാക്കി. 3,83,000 കിലോ തൈരും കുടാതെ 2.35 മെട്രിക് ടൺ നെയ്യും, 70,000 പാക്കറ്റ് പായസം മിക്‌സും ഉൾപ്പെടെ ആറു കോടിയുടെ വില്പനയാണ് നടത്തിയത്.
ഉത്രാട ദിനത്തിൽ മാത്രം മേഖലാ യൂണിയൻ 11 ലക്ഷം ലി റ്റർ പാലും 90,000 കിലോ തൈരും വിറ്റഴിച്ച് ചരിത്രനേട്ടം കുറിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഉത്രാടനാളിൽ പാലിന് മുന്നിരട്ടിയോളം വില്പന ഉണ്ടായി. മിൽമയുടെ സ്വന്തം വിപണനശ്യഖല വഴിയും നൂതന വി പണന സംവിധാനം ക്വിക്ക് കോമേഴ്‌സ് ഉപ യോഗപ്പെടുത്തിയും മിൽമ ഷോപ്പികൾ വഴിയും വിപണനം നടത്തിയാണ് നേട്ടം കൈവരിച്ചത്. കഴിഞ്ഞ വർഷത്തേക്കാൾ ഇക്കാലയളവിൽ 2,15,000 ലിറ്റർ പാലും, 30,000 കിലോ തൈരും, മറ്റ് ഉത്പന്നങ്ങളിൽ 15 ശതമാനം വില്‌പനവർധനയും കൈവരിച്ചിട്ടുണ്ട്.
മികച്ച നേട്ടം കൈവരിക്കുന്നതിന് ജീവനക്കാർ, വിതരണക്കാർ, മറ്റ് ചെറുകിട ഏജൻ്റ്റുമാർ എന്നിവരുടെ സഹകരണം പ്രധാന മാണെന്ന് മേഖലാ യൂണിയൻ ചെയർമാൻ സി.എൻ. വത്സലൻ പിള്ള പറഞ്ഞു.
Tags:
latest