Trending

കല്ലാനോട് വിജയകിരീടത്തിലേക്ക്




കല്ലാനോട് : താമരശ്ശേരി രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സംഘടിപ്പിച്ച ഇൻറർ സ്കൂൾ മെഗാ ക്വിസ് ടാലൻഷ്യ 2 .O യിൽ സെൻറ് മേരീസ് ഹൈസ്കൂൾ 22 യു പി വിഭാഗത്തിൽ നിന്നും അഭിമാനകരമായ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 

   തിരുവമ്പാടി അൽഫോൻസാ കോളേജിൽ നടന്ന ഗ്രാൻഡ്ഫിനാലെയിൽ നിന്നും വിവിധഘട്ടങ്ങളിലെ മത്സരങ്ങളിലൂടെ മുന്നേറി ഫൈനൽ റൗണ്ടിലെത്തിയ ടീമുകളെ മറികടന്ന് നിയ ഫാത്തിമ യു കെ, എസ് തേർ മരിയ എന്നിവർ ചേർന്ന ടീമാണ് മികച്ച പ്രകടനം കാഴ്ചവച്ച് സ്കൂളിന് അഭിമാനകരമായ ഒന്നാം സ്ഥാനം സമ്മാനിച്ചത്. 


 വിജയികൾക്കുള്ള 10000 രൂപയുടെ ക്യാഷ് പ്രൈസ്, സർട്ടിഫിക്കറ്റ്, മെമെന്റോ, സ്കൂളിനുള്ള എവർറോളിംഗ് ട്രോഫി എന്നിവ താമരശ്ശേരി രൂപത അധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ എന്നിവരിൽ നിന്ന് വിജയികളും പ്രധാന അധ്യാപകൻ ബിജു കെ സി സ്കൂൾ കോഡിനേറ്റർ സിസ്റ്റർ ഗ്രെയ്സ് , പ്രിയ ജയിംസ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി

Post a Comment

Previous Post Next Post