Trending

സ്വകാര്യ ഭൂമിയിലെ ചന്ദന മരം മുറിച്ചു വിൽക്കാനുള്ള കരട് ബില്‍ അംഗീകരിച്ച് മന്ത്രിസഭ



സ്വകാര്യ ഭൂമിയിലെ ചന്ദന മരം വനം വകുപ്പ് മുഖേന മുറിച്ച് വില്‍പന നടത്തുന്നതിനുള്ള കരട് ബില്‍ അംഗീകരിച്ച് മന്ത്രിസഭ.

വില്‍പ്പന നടത്തുന്ന ചന്ദന മരത്തിന്‍റെ വില കര്‍ഷകന് ലഭ്യമാകുന്നതിലൂടെ സംസ്ഥാനത്ത് ചന്ദനകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് സാധ്യമാകുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.


നിലവിലുള്ള നിയമപ്രകാരം ഉണങ്ങിയ ചന്ദനമരങ്ങളും, അപകട ഭീഷണി ഉയർത്തുന്നവയും മാത്രം വെട്ടുവാനാണ് അനുമതിയുള്ളത്.

സ്വന്തം വീട് നിർമ്മാണത്തിൻ്റെ സ്ഥലം ഒരുക്കുന്നതിനും ചന്ദനമരം മുറിക്കൽ അനുവദിക്കും.

 

Post a Comment

Previous Post Next Post