Trending

മുലപ്പാൽ കുടിക്കുന്നതിനിടെ ശ്വാസനാളത്തിൽ കുടുങ്ങി; തിരുവനന്തപുരത്ത് 30 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം



തിരുവനന്തപുരം: മുലപ്പാൽ കുടിക്കുന്നതിനിടെ ശ്വാസനാളത്തിൽ കുടുങ്ങി 30 ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചു. പേയാട് മിണ്ണംകോട്ട് താമസിക്കുന്ന ആരിഫ് മുഹമ്മദ് -സമീറ ദമ്പതിമാരുടെ മകൾ അബീഹ ഫാത്തിമ ആണ് മരിച്ചത്. പാൽകുടിക്കുന്നതിനിടെ ശ്വാസതടസം കാണിച്ചതിനെ തുടർന്ന് മാതാപിതാക്കൾ കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മുലപ്പാൽ ശ്വാസനാളത്തിൽ കുടുങ്ങിയതാണ് മരണ കാരണമെന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം പൊലീസ് അറിയിച്ചു. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം സംസ്കരിച്ചു.

Post a Comment

Previous Post Next Post