Trending

ഫാമിനെതിരെ പരാതി നൽകിയിട്ടും നടപടിയില്ലെന്ന് പ്രദേശവാസികൾ


കുരാച്ചുണ്ട് : ശങ്കരവയലിൽ
ആരോഗ്യ പ്രശ്ന‌ം സൃഷ്ടിക്കു ന്ന ഡെയറി ഫാമിനെതിരെ പഞ്ചായത്തിനും മലിനീകരണ നിയന്ത്രണ ബോർഡിനും ഒട്ടേറെ : പരാതി നൽകിയിട്ടും നടപടിയെടുക്കുന്നില്ലെന്നു പ്രദേശവാസികളായ നവീൻ പ്രഭാകർ, ജോസ് കുര്യൻ, സാമൂഹിക പ്രവർത്തകൻ ഷിബു ജോർജ് കട്ടയ്ക്കൽ എന്നിവർ ആരോപിച്ചു. ഫാമിലെ ദുർഗന്ധം രോഗാവസ്ഥയ്ക്കു കാരണമാകുന്നുണ്ട്. സമീപത്തെ കിണറുകളിലെ വെള്ളം മലിനമാകുന്നു.

പ്രശ്നത്തിൽ അധികൃതർ നടപടിയെടുക്കുന്നില്ലെന്നു ആരോപിച്ച് 18ന് രാവിലെ 10 മുതൽ പഞ്ചായത്ത് ഓഫിസിനു മുൻ പിൽ നിരാഹാര സമരം നടത്തു മെന്നും പ്രദേശവാസികൾ അറിയിച്ചു. 


ലൈസൻസിനു വേണ്ടി ഫാം ഉടമ അപേക്ഷ നൽകിയെ ങ്കിലും ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ലൈസൻസ് പുതുക്കി നൽകിയിട്ടില്ലെന്നു പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

Post a Comment

Previous Post Next Post