നാരങ്ങാത്തോട് പതങ്കയത്ത് ഇന്നലെ ഉച്ചയോടെ കാണാതായ മഞ്ചേരി കച്ചേരിപ്പടി സ്വദേശി അലൻ അഷ്റഫിന് (16) വേണ്ടിയുള്ള തിരച്ചിൽ ഇന്ന് രാവിലെ 9 മണിക്ക് ആരംഭിക്കുമെന്ന് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി അറിയിച്ചു. കൂടുതൽ സന്നദ്ധ സേനാംഗങ്ങൾ ഇന്ന് തിരച്ചിലിന് എത്തിച്ചേരണമെന്ന് പ്രസിഡണ്ട് അറിയിച്ചു.