Trending

മാവേലിക്കസ് 2025* *മെഗാപൂക്കളമത്സരത്തിനായി 25 വരെ രജിസ്റ്റര്‍ ചെയ്യാം



*ഒന്നാം സമ്മാനം മൂന്നു ലക്ഷം*

സംസ്ഥാന സര്‍ക്കാരിന്റെ ഓണാഘോഷം മാവേലിക്കസ് 2025നോടനുബന്ധിച്ച് നടത്തുന്ന മെഗാ പൂക്കളമത്സരത്തില്‍ പങ്കെടുക്കാനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. മത്സരത്തില്‍ ജില്ലാതലത്തില്‍ വിജയികളാകുന്ന ആദ്യ മൂന്നു സ്ഥാനക്കാര്‍ക്ക് മൂന്ന് ലക്ഷം, രണ്ട് ലക്ഷം, ഒരു ലക്ഷം രൂപ വീതം സമ്മാനമായി ലഭിക്കും. ഓഗസ്റ്റ് 31-നാണ് മത്സരം. നഗര പരിധിയിലെ നൂറോളം വേദികളിൽ വിവിധ വിഭാഗങ്ങളിലായി 5000 ടീമുകളെ പങ്കെടുപ്പിച്ചു നടത്തുന്ന മത്സരത്തില്‍ മാറ്റുരക്കാനായി ടീമുകള്‍ മാവേലിക്കസ് ആപ്പ് വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.

ആദ്യ മൂന്നു മെഗാ പ്രൈസിനു പുറമെ ഓരോ വിഭാഗത്തിലും ഒന്നാമതെത്തുന്നവര്‍ക്ക് 10,000 രൂപ വീതം സമ്മാനവും ലഭിക്കും. 300 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. https://linktr.ee/mavel-icuz ലിങ്ക് വഴി ഓഗസ്റ്റ് 25 വരെ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാനാകുക. സ്‌കൂളുകള്‍, കോളേജുകള്‍, കുടുംബശ്രീ, ക്ലബ്ബുകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, വ്യാപാരി വ്യവസായി, മാധ്യമ സ്ഥാപനങ്ങള്‍, സാമ്പത്തിക-സഹകരണ സ്ഥാപനങ്ങള്‍, ഐ ടി സ്റ്റാര്‍ട്ടപ്പുകള്‍, തദ്ദേശ സ്ഥാപനങ്ങള്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലായി ടീമുകള്‍ക്ക് മത്സരത്തിനായി രജിസ്റ്റര്‍ ചെയ്യാം. ആപ്പില്‍ നിന്നും അതാതു വിഭാഗം തിരഞ്ഞെടുത്ത്

ഓരോ വിഭാഗത്തിലെയും പൂക്കളങ്ങള്‍ വിധികര്‍ത്താക്കള്‍ വിലയിരുത്തി ഒന്നാം സ്ഥാനക്കാര്‍ക്ക് ക്യാഷ് പ്രൈസ് നല്‍കും. ഓരോ വിഭാഗത്തിലും ഒന്നാമതെത്തുന്ന ടീമുകളുടെ പൂക്കളങ്ങള്‍ വീണ്ടും വിധി നിര്‍ണയിച്ചാണ് ജില്ലാതല വിജയികളെ തിരഞ്ഞെടുക്കുക.

Post a Comment

Previous Post Next Post