പേരാമ്പ്ര: പേരാമ്പ്രയില്‍ സ്വകാര്യ ബസ് ഇടിച്ച് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തിന് പിന്നാലെ ആര്‍.ടി.ഒ ഓഫീസിന് മുമ്പില്‍ വിവിധ യുവജന സംഘടകളുടെ പ്രതിഷേധം. ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ, യൂത്ത് ലീഗ്, യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച, എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി എത്തിയത്. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടന്ന് സിവില്‍ സ്റ്റേഷന് മുന്നിലേക്ക് കടക്കുന്നത് പൊലീസ് തടഞ്ഞതോടെ പ്രദേശത്ത് സംഘര്‍ഷമുടലെടുത്തു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
ശക്തമായ മഴയ്ക്കിടയിലും പ്രതിഷേധം തുടരുകയാണ്. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പേരാമ്പ്ര സിവില്‍ സ്റ്റേഷന്‍ പരിസരത്തും ബസ് സ്റ്റാന്റിലും പൊലീസ് നിലയുറപ്പിച്ചിട്ടുണ്ട്.
കുറ്റ്യാടി-കോഴിക്കോട് റൂട്ടില്‍ സ്വകാര്യ ബസുകള്‍ അപകടത്തില്‍പ്പെടുന്നത് പതിവാകുന്ന സാഹചര്യത്തില്‍ ബസ് സ്റ്റാന്റില്‍ എയ്ഡ് പോസ്റ്റ് സ്ഥാപിക്കുക, കുറ്റ്യാടി കോഴിക്കോട് റൂട്ടിലെ മുഴുവന്‍ ബസുകളും പരിശോധനയ്ക്ക് വിധേയമാക്കി മാത്രം നിരത്തിലിറങ്ങാന്‍ അനുവദിക്കുക, അപകടത്തിന് കാരണമായിട്ടുള്ള ബസുകളുടെ പെര്‍മിറ്റുകള്‍ റദ്ദാക്കുക തുടങ്ങിയ ആവശ്യം ഉന്നയിച്ചതാണ് ആര്‍.ടി.ഒ ഓഫീസ് ഉപരോധിക്കുന്നത്.