“ജാഗ്രതാ മുന്നറിയിപ്പ്"
കൂരാച്ചുണ്ട് പഞ്ചായത്തിലെ 11 ആം വാർഡിൽ പെട്ട നമ്പികുളം ടൂറിസം മേഘലയിൽ ഇന്നലെ രാത്രി കാട്ടുപോത്തിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചതിനാൽ ഇന്ന് ഉച്ചയ്ക്ക് ശേഷം കക്കയം ഡപ്യൂട്ടി ഫോറസ്റ്റ് റേഞ്ചർ വിജിത്തുമായി പഞ്ചായത്ത് ഓഫീസിൽ പഞ്ചായത്ത് പ്രസിഡന്റ് ഒകെ അമ്മദ് അടിയന്തിര മീറ്റിംഗ് നടത്തുകയുണ്ടായി.
കാട്ടുപോത്ത് തിരികെ വനത്തിലേക്ക് പോയോ എന്നുറപ്പിക്കുവാൻ കഴിയാത്ത സാഹചര്യത്തിൽ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും നമ്പികുളം ഭാഗത്തേക്കുള്ള വിനോദ സഞ്ചാരം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കർശ്ശനമായി നിറുത്തി വെച്ചതായും അറിയിച്ചു .
അടിയന്തിര യോഗത്തിൽ വൈസ് പ്രസിഡണ്ട് വിൻസി തോമസ്, അസിസ്റ്റന്റ് സെക്രട്ടറി മനിൽ കുമാർ, ആന്റണി പുതുകുന്നേൽ, ഡാർളി അബ്രഹാം, സിമിലി ബിജു, റസീന യൂസുഫ്, തുടങ്ങിയവരും പങ്കെടുത്തു.