Trending

സൗദിയില്‍ മലയാളി ഡ്രൈവർ വെടിയേറ്റു മരിച്ചു


 സൗദിയില്‍ മലയാളി ഡ്രൈവർ വെടിയേറ്റു മരിച്ചു


റിയാദ്: കാസർക്കോട് സ്വദേശിയായ യുവാവ് സൗദിയിലെ ബീഷക്ക് സമീപം നഗിയയില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. കാസർക്കോട് ബദിയ ബന്തടുക്ക സ്വദേശി എ.എം ബഷീർ(41)ആണ് മരിച്ചത്.ഇന്നലെ രാത്രി വാഹനം കഴുകുന്നതിനിടെ മറ്റൊരു വാഹനത്തിലെത്തിയ ആക്രമി സംഘം വെടിവെച്ചു കൊല്ലുകയായിരുന്നു എന്നാണ് വിവരം. അടുത്തുണ്ടായിരുന്നവർ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിച്ചുവെന്നാണ് പ്രാഥമിക വിവരം.


കഴിഞ്ഞ പതിമൂന്നു വർഷമായി സൗദിയില്‍ ജോലി ചെയ്യുന്ന ബഷീർ ഹൗസ് ഡ്രൈവർ വീസയിലാണ്. ഇന്നലെ രാത്രി സൂഖില്‍നിന്ന് ഭക്ഷണം വാങ്ങി താമസസ്ഥലത്തേക്ക് പോകുന്നത് കണ്ടവരുണ്ട്. മൃതദേഹം ബിഷയിലെ മലിക് അബ്ദുല്ല ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Post a Comment

Previous Post Next Post