കരിയാത്തും പാറ 5ാം വാർഡിൽ സ്മാർട്ട് അങ്കണവാടി പ്രവേശനോത്സവം ആഘോഷപൂർവ്വം കൊണ്ടാടി.
കൂരാച്ചുണ്ട് ഗ്രാമ ഞ്ചായത്ത് പ്രസിഡണ്ട് ശ്രീ OK അമ്മദ് നാട മുറിച്ച് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു,
വാർഡ് മെമ്പർ, ശ്രീമതി, ജെസി ജോസഫ് കരിമ്പനയ്ക്കൽ സ്വാഗതം ആശംസിച്ചു,ശ്രീമതി, വിൻസി തോമസ് വൈസ് പ്രസിഡണ്ട് അദ്ധ്യക്ഷത വഹിച്ചു.മുഖ്യാത്ഥിതിയായി ജില്ല പഞ്ചായത്ത് മെമ്പർ റംസീന നരിക്കുനി, C.D.PO റസിയ ആശംസ അർപ്പിച്ചു. വികസന കാര്യ സ്റ്റാൻ റ്റിംഗ് കമ്മിറ്റിചെയർമാൻ സണ്ണി പുതിയ കുന്നേൽ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൻ ഡാർലി അ (ബാ ഹം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ ടിംഗ് ചെയർ പേഴ്സൻ സിമിലി ബിജു, കല്ലാനോട് മെമ്പർ അരുൺ ജോസ്, ഹെൽത്ത് ഡിപ്പാർട്മെന്റ് HI അരവിന്ദൻ,12-ാം വാർഡ് വിജയൻ മെമ്പർ എന്നിവർ ആശംസകളർപിച്ച് പ്രസംഗിച്ചു. ആൻസമ്മ N J, സിനി ഷിജോ എന്നീ മെമ്പർ മാരും, മാത്യു ചെമ്പനാനിയുടെ കവിതയും അവതരിപ്പിച്ചു.അങ്കണവാടി ടീച്ചേഴ്സ്, ആശാ വർക്കമാരും, 70 ഓളം നാട്ടുകാരും, മറ്റ് വിവിധ തലങ്ങളിലുള്ള സാമൂഹ്യ സംഘടനപ്രവർത്തകരും, പങ്കെടുത്ത പ്രവേശനോത്സവ ചടങ്ങ് പങ്കാളിത്തം കൊണ്ടും സംഘടന മികവുകൊണ്ടും വളരെയേറെ ശ്രദ്ധയമായിരുന്നു.