സ്വകാര്യ വ്യക്തികളുടെ ഒഴിച്ചിട്ട പറമ്പുകളിൽ ക്ഷുദ്ര ജീവികൾ പെറ്റുപെരുകുന്നത് തടയണം
ഓട്ടപ്പാലം, മണ്ടോപ്പാറ മേഖലയിലെ സ്വകാര്യ ഭൂമിയിലെ കാടുകൾ വെട്ടിത്തെളിയിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന്
കേരള കർഷക സംഘം പൂവത്തും ചോല യൂനിറ്റ് സമ്മേളനം പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു.ആൾ താമസമില്ലാത്ത സ്ഥലത്ത് കാട് മൂടി കിടക്കുന്നത് കാരണം പന്നികൾ അടക്കമുള്ള ക്ഷുദ്ര ജീവികൾ പെറ്റുപെരുകി പ്രദേശത്തെ കർഷകർക്ക് കൃഷി ചെയ്യാനോ വഴി നടക്കാൻ പോലുമോ കഴിയാത്ത അവസ്ഥയാണ്.ധാരാളം വിദ്യാർത്ഥികൾ സ്കൂളുകളിലേക്ക് നടന്ന് പോകുന്ന വഴിയിൽ പന്നികൾ പകൽ പോലും ഇറങ്ങി വരികയാണ്.കാടുകൾ അടിയന്തിരമായി വെട്ടിമാറ്റാനും പന്നികളെ വെടിവെച്ച് കൊല്ലാനുള്ള പഞ്ചായത്തിന്റെ അധികാരം ഉപയോഗിക്കാനും തയ്യാറമണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.വിനോദ് തോമസ് അധ്യക്ഷത വഹിച്ചു.
മേഖല സെക്രട്ടറി എൻ.കെ.കുഞ്ഞമ്മദ് ഉൽഘാടനം ചെയ്തു.
ബ്രാഞ്ച് സെക്രട്ടറി എ.സി ഗോപി, സന്തോഷ്, എ.സി രാമകൃഷ്ണൻ ചാക്കോ കിഴുതറ, സുധ മനോജ്,
എന്നിവർ പ്രസംഗിച്ചു.