Trending

കാട്ടാന കൃഷിനശിപ്പിച്ചു


പെരുവണ്ണാമൂഴി : ചക്കിട്ടപാറ പഞ്ചായത്തിലെ നരിനടയിൽ കാട്ടാന കൃഷിനശിപ്പിച്ചു
കളപ്പുരയ്ക്കൽ ജോർജിൻ്റെ വാഴയാണ് കാട്ടാന പിഴുതെറിഞ്ഞത്.
കാട്ടാന കൃഷിയിടത്തിലെത്തി കൃഷിനശിപ്പിക്കുന്നത് തുടരുന്നതിൽ സഹികെട്ടിരിക്കുകയാണ് ജോർജ്. ഈ വർഷം മൂന്നാംതവണയാണ് കൃഷിയിടങ്ങളിൽ ഇറങ്ങി നാശംവരുത്തിയത്.
തൊട്ടടുത്ത കോഴിഫാമിലെ വെളിച്ചമുള്ളതുകൊണ്ട് കാട്ടാന മറ്റ് കൃഷിയിടത്തിലേക്ക് കടക്കാതെ തിരികെപ്പോയെന്നാണ് കരുതുന്നത്. വനമേഖലയിൽനിന്ന് പ്ലാന്റേഷൻ കോർപ്പറേഷൻ്റെ പേരാമ്പ്ര എസ്റ്റേറ്റ് വഴി റിസർവോയർ കടന്നാണ് നരിനട ഭാഗത്തെ കൃഷിയിടങ്ങളിലേക്ക് ആന എത്തുന്നത്.

Post a Comment

Previous Post Next Post