Trending

കാട്ടുപന്നിയെ കൊന്നാൽ വെളിച്ചെണ്ണയൊഴിച്ചാണോ മണ്ണെണ്ണ ഒഴിച്ചാണോ സംസ്കരിച്ചതെന്ന് നോക്കാൻ ഉദ്യോഗസ്ഥർ പോകേണ്ട - മുഖ്യമന്ത്രി



കോഴിക്കോട് : നാട്ടിലിറങ്ങിയ കാട്ടുപന്നിയെ കൊന്നാൽ വെളിച്ചെണ്ണയൊഴിച്ചാണോ മണ്ണെണ്ണ ഒഴിച്ചാണോ സംസ്കരിച്ചതെന്ന് നോക്കാൻ ഉദ്യോഗസ്ഥർ പോകേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിദേശരാജ്യങ്ങളിൽ നായാട്ടിന് അനുമതിയുണ്ട്. പെറ്റുപെരുകുന്ന വന്യമൃഗങ്ങളിൽ ഒരുഭാഗം നശിക്കണം.
അതിന് കേന്ദ്രനിയമം മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതോടെ കൃഷിയിടത്തിലിറങ്ങുന്ന കാട്ടുപന്നിയെ കൊന്നാൽ കറി വെയ്ക്കാനുള്ള അവസരമാണ് ഇടുക്കിയിലും വയനാട്ടിലുമുള്ള കർഷകർക്ക് കൈവന്നിരിക്കുന്നത്.

അതേ സമയം ജനവാസമേഖലയില്‍ നായാട്ടിന്‌ നിയമ നിര്‍മാണത്തിന്‌ അനുമതി
തേടുകയാണ് സര്‍ക്കാര്‍.
ജീവനും സ്വത്തിനും കൃഷിക്കും നാശമുണ്ടാക്കുന്ന വന്യജീവികളെ
നാട്ടില്‍വെച്ച്‌ കൊല്ലുന്നതിന്‌ നിയമപരിരക്ഷ നല്‍കുകയാണ്‌ ലക്ഷ്യം. നിയന്ത്രിത നായാട്ട്
വേണമെന്നും അതിന്‌ കേന്ദ
നിയമം മാറുണമെന്നും മുഖ്യമന്ത്രിതന്നെ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു.

നിയമനിര്‍മാണത്തിനായി വനം-നിയമവകുപ്പുകാം അഡ്വക്കേ്‌ ജനറലിന്റെ നിയമോപദേശം തേടി. കേന്ദ്ര-സംസ്ഥാന വനം നിയമം പരിശോധിച്ച്‌ വിശദമായ റിപ്പോര്‍ട്ട്‌ തയ്യാറാക്കാന്‍ വനംവകുപ്പിനോട് നിര്‍ദേശിച്ചു. എല്ലാ കാര്യങ്ങളും പഠിച്ച്‌ വിദഗ്ധസമിതിയുടെ പരിശോധനയും
പുർത്തിയാക്കിയശേഷമാകും നിയമനിര്‍മാണം.

Post a Comment

Previous Post Next Post