Trending

സാന്തോം സ്പോർട്സ് അക്കാദമി സംഘടിപ്പിക്കുന്ന ഒന്നാമത് അഖില കേരള സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് കല്ലാനോട് ജൂബിലി സ്റ്റേഡിയത്തിൽ തുടങ്ങി

 

കൂരാച്ചുണ്ട് : സാന്തോം സ്പോർട്സ് അക്കാദമി  സംഘടിപ്പിക്കുന്ന ഒന്നാമത് അഖില കേരള സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് കല്ലാനോട് ജൂബിലി സ്റ്റേഡിയത്തിൽ തുടങ്ങി. കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.കെ.അമ്മദ് ഉദ്ഘാടനം ചെയ്ത് ടീം അംഗങ്ങളെ പരിചയപ്പെട്ടു. കല്ലാനോട്‌ ഇടവക വികാരി ജിനോ ചുണ്ടയിൽ, ജോയ്കുര്യൻ മുട്ടുംമുഖത്ത്, റഫീഖ് മുഖംവീട്ടിൽ എന്നിവർ അനുഗമിച്ചു. ഞായറാഴ്ച നടന്ന മത്സരങ്ങളിൽ എഫ്സി തലയാടിനെ പരാജയപ്പെടുത്തി സാന്റോസ് കക്കയവും, എവർട്ടൻ കരിയാത്തുംപാറയെ പരാജയപ്പെടുത്തി എൻ.എസ്.ബഹ്‌റൈൻ എം.എം.പറമ്പും ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. തിങ്കളാഴ്ച നടക്കുന്ന മത്സരത്തിൽ അൽഷബാബ് ചങ്ങരോത്ത്, ഈവനിംഗ് പ്ലയെർസ് തിരുവോടുമായി ഏറ്റുമുട്ടും.

Post a Comment

Previous Post Next Post