മലയോരത്തിന്റെ ആവേശമായ ഫാ. ജോർജ് വട്ടുകുളം ഫുട്ബോൾ ടൂർണമെന്റിന് വിജയകരമായ പരിസമാപ്‌തി. ഫൈനൽ ദിനത്തെ
ആഹ്ലാദാരവത്തിൽ ആറാടിച്ച് ഫുട്ബോൾ ഇതിഹാസം പത്മശ്രീ IM വിജയൻ.
MYC കക്കയത്തെ മറുപടിയില്ലാത്ത 2 ഗോളിന് പരാജയപ്പെടുത്തി അറ്റ്ലാന്റിസ് കല്ലാനോട് ജേതാക്കളായി. ഒന്നും രണ്ടും സ്ഥാനക്കാർക്ക് എവറോളിംഗ് ട്രോഫിയും യഥാക്രമം 1 ലക്ഷം രൂപയും അമ്പതിനായിരം രൂപയും സമ്മാനമായി ലഭിച്ചു. 16 വർഷങ്ങൾക്ക് ശേഷമാണ് കല്ലാനോട് വട്ടുകുളം ടൂർണമെന്റിൽ ജേതാക്കളാക്കുന്നത്.
സെന്റ് മേരീസ് ഹൈസ്കൂൾ ബാൻഡ്സെറ്റ്, സ്കൗട്ട് & ഗൈഡ്സ് എന്നിവയുടെ അകമ്പടിയോടെ പള്ളിമുറ്റത്തുനിന്ന് IM വിജയനെ ഗ്രൗണ്ടിലേക്ക് ആനയിച്ചു. എഴുന്നേറ്റുനിന്ന് കയ്യടിച്ചാണ് തിങ്ങിനിറഞ്ഞ ഗാലറിയിലെ ഫുട്ബോൾ പ്രേമികൾ വിജയനെ വരവേറ്റത്.
ഗ്രൗണ്ടിൽ സ്റ്റുഡന്റ്സ് പോലീസ്
കേഡറ്റ്സ് ഗാർഡ് ഓഫ് ഹോണർ നൽകി സ്വീകരിച്ചു. ടൂർണമെന്റ് രക്ഷാധികാരി ഫാ. ജിനോ ചുണ്ടയിൽ പൊന്നാട അണിയിച്ചു. സെക്രട്ടറി അനു കടുകന്മാക്കൽ സാൻജോ സണ്ണി വരച്ച ഡിജിറ്റൽ പെയിന്റിംഗ് സമ്മാനിച്ചു.
സോഷ്യൽ മീഡിയയിൽ തരംഗമായ ഫുട്ബോൾ ആസ്വാദകൻ സൽമാൻ
കുറ്റിക്കോടിന്റെ സാന്നിധ്യം കാണികൾക്ക് ആവേശമായി. കല്ലാനോട് സ്വദേശി വിമൽ ജേക്കബ് അരിമറ്റംവയലിന് IM വിജയനുമായുള്ള സൗഹൃദമാണ് അദ്ദേഹത്തെ ഇവിടെയെത്തിച്ചത്.