മുള്ളൻകുന്ന്: മരുതോങ്കര സെൻ്റ്മേരിസ് ഫൊറോന ദേവാലയത്തിലെ ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിൻ്റെയും വിശുദ്ധ യൗസേപിതാവിൻറെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ മഹാമഹം ഫെബ്രുവരി 7,8,9 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിൽ നടക്കും. വെള്ളിയാഴ്ച വൈകീട്ട് 4.30 ന് വികാരി ഫാ.ആൻ്റോ ജോൺ മൂലയിൽ കൊടിയുയർത്തും. ഫാ.ജ്യോതിസ് ചെറുശ്ശേരിയുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാന, സന്ദേശം, മരിച്ചവരുടെ ഓർമ,സിമിത്തേരി സന്ദർശനം എന്നിവ ഉണ്ടാവും. തുടർന്ന് ഇടവകയിലെ ഭക്ത സംഘടനകളുടെ വാർഷികവും കലാസന്ധ്യയും അരങ്ങേറും. പ്രധാന തിരുനാൾ ദിനമായ ഫെബ്രുവരി - 8 ശനിയാഴ്ച രാവിലെ 6 ന് ആരാധന, 6.30 ന് വിശുദ്ധ കുർബാന. തുടർന്ന് കഴുന്ന് വീടുകളിലേക്ക് എഴുന്നള്ളിക്കും. രാവിലെ 9.00 ന് ഇടവകയിലെ വയോജനങ്ങൾക്ക് വേണ്ടിയുള്ള വിശുദ്ധ കുർബാന, തുടർന്ന് ഇടവകയിലെ 75 ന് മുകളിൽ പ്രായമുള്ളവരെ ആദരിക്കുന്ന ചടങ്ങ് *വയോ വന്ദനം*. വൈകിട്ട് 5ന് നടക്കുന്ന ആഘോഷപൂർവ്വമായ വിശുദ്ധ കുർബാനയ്ക്ക് മാങ്കാവ് സെൻ്റ് ജോസഫ് ചർച്ച് വികാരി ഫാ. റോണി പോൾ കാവിൽ മുഖ്യ കാർമികത്വം വഹിക്കും. തുടർന്ന് പരപ്പുപാറ പന്തലിലേക്ക് ഭക്തിനിർഭരമായ പ്രദക്ഷിണവും തിരുനാൾ സന്ദേശവും. പ്രദക്ഷിണത്തിൻറെ മടക്കയാത്രയിൽ മുളളൻകുന്ന് ടൗൺ കപ്പേളയിൽ ലെദീഞ്ഞും ഉണ്ടായിരിക്കും. പ്രദക്ഷിണം സമാപിച്ചതിനുശേഷം പ്രശസ്തരായ വാദ്യമേള സംഘങ്ങൾ ഒരുക്കുന്ന വത്യസ്തങ്ങളായ വാദ്യമേള കലാപ്രകടനങ്ങൾ. സമാപന ദിനമായ ഫെബ്രുവരി 9 ഞായറാഴ്ച രാവിലെ 6 ന് ആരാധന, 6.30 ന് വിശുദ്ധ കുർബാന. രാവിലെ 9.30ന് നടക്കുന്ന ആഘോഷപൂർവ്വമായ ദിവ്യബലിക്ക് ഫാദർ അന്വേഷ് പാലക്കീൽ ( വൈസ് റെക്ടർ, സെൻ്റ് അൽഫോൻസാ മൈനർ സെമിനാരി, താമരശ്ശേരി) നേതൃത്വം നൽകും . പ്രദക്ഷിണത്തിനും സമാപന ആശിർവാദത്തിനും ശേഷം സ്നേഹവിരുന്ന് ഉണ്ടായിരിക്കും. രാത്രി ഏഴിന് കൊല്ലം അനശ്വര അവതരിപ്പിക്കുന്ന സാമൂഹ്യ നാടകം അന്ന ഗ്യാരേജ്
Tags:
Latest