Trending

അറവയർ നിറക്കാൻ തൃശൂരങ്ങാടിയിൽ പകലന്തിയോളം ആക്രി പെറുക്കി നടന്ന കൊച്ചുപയ്യൻ




പട്ടിണിപരിവട്ടത്തിൽനിന്ന് കുടുംബത്തെ കരയേറ്റാൻ സ്റ്റേഡിയം പരിസരത്ത് സോഡ വിറ്റുനടന്നവൻ....

സ്ഥിരമായി ക്ലാസ്സിൽ പോകാൻ വകയില്ലാത്തതിനാൽ അഞ്ചാം ക്ലാസിൽ 5 വർഷം 
ഇരിക്കേണ്ടിവന്നവൻ.....

നല്ലൊരു പന്തുവാങ്ങാൻ 
കാശില്ലാത്തതിനാൽ പാഴ്ത്തുണികൊണ്ട് പന്തുണ്ടാക്കി കളിച്ചവൻ...

*പക്ഷേ, ദൈവം അയാൾക്കൊപ്പമായിരുന്നു....*

സർക്കാർ ജോലിയുടെ മിനിമം പ്രായമെത്തും മുൻപേ അയാൾ പോലീസിൽ ജോലിക്കാരനായി...

റെക്കോർഡ് വേഗത്തിൽ ഗോളടിച്ചുകൂട്ടി അയാൾ ഫുട്ബോൾ ലോകത്തെ ചക്രവർത്തിയായി....

തകർക്കാൻ പറ്റാത്ത നേട്ടങ്ങൾ വാരിക്കൂട്ടി അയാൾ ഫുട്ബോൾ ആസ്വാദകഹൃത്തിലെ കറുത്തമുത്തായി....

2025ലെ പത്മശ്രീ പട്ടികയിൽ തലയെടുപ്പോടെ അയാൾ സ്ഥാനമുറപ്പിച്ചു.... 

*നമ്മൾ കേരളീയരുടെ മെസ്സിയും നെയ്മറും റൊണാൾഡോയുമൊക്കെ ആയാളാണ്, അയാൾ മാത്രം....*

ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം അയനിവളപ്പിൽ മണി വിജയനെന്ന സാക്ഷാൽ IM വിജയൻ *ഇന്ന് വൈകിട്ട് 4.30ന് കല്ലാനോട്ടെ ഫാ. വട്ടുകുളം ഫുട്ബോൾ ടൂർണമെന്റ് ഫൈനലിൽ* അതിഥിയായി എത്തുന്നു. ഏവർക്കും ഹൃദ്യമായ സ്വാഗതം...

Post a Comment

Previous Post Next Post