*റമീസെന്ന മതിലിൽ തട്ടി ഫറോക്ക് വീണു*... 🔥
വട്ടുകുളാരവാവേശം_2025..⚽🏆🥅
✍🏿 *നിസാം കക്കയം*
എഫ്സി തലയാട് -6
ഫോസ ന്യൂ സോക്കർ ഫറോക്ക് -5
*MATCH_NO_5*⚽
*"ആദ്യ ക്വാർട്ടർ ഫൈനൽ മത്സരം"*
39-)മത് ഫാ.ജോർജ് വട്ടുകുളം ഫുട്‌ബോൾ ടൂർണമെന്റിലെ ആദ്യ ക്വാർട്ടർ ഫൈനൽ മത്സരമായിരുന്നു തിങ്കളാഴ്ച നടന്നത്. ചക്കിട്ടപ്പാറ സർവീസ് സഹകരണ സൊസൈറ്റി പ്രസിഡന്റ് എം.ജെ.ത്രേസ്യാമ്മ, സെക്രട്ടറി ഷാനി, ഡയറക്ടർ മോളി ടീച്ചർ എന്നിവർ ടീം അംഗങ്ങളെ പരിചയപ്പെട്ടു.
തലയാടും, അരീക്കോടും തമ്മിലായിരുന്നു തിങ്കളാഴ്ചത്തെ മത്സരം. രണ്ട് ടീമിലും മലയാളിത്തം തുടിക്കുന്ന യുവത്വങ്ങൾ മാത്രം.
ആദ്യ പകുതിയുടെ പത്താം മിനിറ്റിൽ ജേഴ്സി നമ്പർ 11 ഫാരിസ് നേടിയ ഗോളിന് ഫറോക്ക് ടീം മുന്നിലെത്തിയെങ്കിലും തലയാടിന്റെ യുവ പോരാളികൾ പോരാട്ടം തുടർന്ന് കൊണ്ടിരുന്നു.
തുടരെ തുടരെയുള്ള ഇരു ടീമുകളുടെയും മുന്നേറ്റങ്ങൾക്കാണ്
ഗ്യാലറി സാക്ഷ്യം വഹിച്ചത്. ഫറോക്കിന്റെ മുന്നേറ്റങ്ങളെല്ലാം തലയാടിന്റെ ഗോൾ കീപ്പർ കൂരാച്ചുണ്ട്കാരൻ റമീസ് എന്ന വന്മതിലിൽ തട്ടിയകന്നു. ഗോൾ പോസ്റ്റിനു കീഴിൽ ഒരു കഴുകനെ പോലെ റമീസ് പറന്ന് നടന്നപ്പോൾ ഫറോക്കിന്റെ മുന്നേറ്റങ്ങളെല്ലാം നിഷ്പ്രഭമായി.
മത്സരം അവസാന മിനിറ്റുകളിലേക്ക് കടന്നപ്പോൾ കഴിഞ്ഞ 4 കളികളിലെ പോലെ തന്നെ ആദ്യ ഗോൾ നേടുന്നവർ ജയിക്കും എന്ന പ്രതീതി വന്നെങ്കിലും തലയാട് ഏതാ ടീം.. 🔥
മത്സരത്തിന്റെ 56ആം മിനിറ്റിൽ തലയാട് ടീം ഒടുവിൽ ലക്ഷ്യം നേടി. ജേഴ്സി നമ്പർ 11 അമീൻ നേടിയ മനോഹരമായ ഗോളിൽ ഒപ്പത്തിനൊപ്പം.
മുഴുവൻ സമയവും, ഇഞ്ചുറി ടൈമും കഴിഞ്ഞ വിസിൽ മുഴങ്ങുമ്പോൾ സ്കോർ 1-1.
സീസണിലെ ആദ്യ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് മത്സരം നീണ്ടു. കളിയുടനീളം തുടർന്ന മികവ് റമീസ് ഷൂട്ടൗട്ടിലും പുറത്തെടുത്തതോടെ തലയാട് സെമിയിലേക്ക് ടിക്കറ്റെടുത്തു. എഫ്സി തലയാടിന്റെ യുവ മിഥുനങ്ങൾ അഞ്ച് കിക്കും സ്കോർ ചെയ്തപ്പോൾ, ഫറോക്കിന്റെ മൂന്നാം കിക്ക് ഉജ്ജ്വലമായൊരു നെടുനീളൻ സേവിലൂടെ റമീസ് രക്ഷപ്പെടുത്തുകയായിരുന്നു.
റമീസിനെ കെട്ടിപിടിക്കാനും അഭിനന്ദിക്കാനും തലയാട് ടീം അംഗങ്ങളും, ആരാധകരും ഓടി വന്നടുക്കുമ്പോൾ റമീസ് പറഞ്ഞ വാക്കുകൾ ചെവിയിൽ മുഴങ്ങുന്നു
"തട്ടുമെന്ന് പറഞ്ഞാൽ തട്ടും.. 🔥"
സ്വന്തം നാട്ടുകാർ അവഗണിച്ചപ്പോൾ അവസരം നൽകിയ ടീം തലയാടിന് അവൻ നൽകിയ വാക്ക്... അതേ റമീസാണ് ഇന്നലത്തെ താരം.. 🔥
ഞാൻ അടക്കമുള്ള കൂരാച്ചുണ്ട്കാരോട് ഒന്ന് പറഞ്ഞു പോകാതിരുന്നാൽ മോശമാകും 'റമീസ് മാത്രമല്ല.. റമീസിനെ പോലെ നിരവധി പ്രതിഭകൾ നമ്മുടെ നാട്ടിലുണ്ട്.. ഇവിടെ പന്ത് തട്ടി വളരുന്നുണ്ട്.. പണത്തിന്റെ ഹുങ്കിലും മഹിമയിലും പുറം കളിക്കാരുടെ പുറകെ നടക്കുമ്പോൾ ഇടക്കിടക്കു നാട്ടിലേക്കും ഒന്ന് തിരിഞ്ഞു നോക്കണം.. പണത്തിന്റെ മേൻമയിൽ ഒരു പക്ഷേ നമുക്ക് ജയിക്കാം, കപ്പുയർത്താം.. എന്നാൽ ആ ടീമിൽ ഒരു നാട്ടുകാരൻ പോലും ഇല്ലെങ്കിൽ ആ കപ്പിന് ഈയുള്ളവൻ നൽകുന്ന വില വട്ടപ്പൂജ്യം.. മലയോരത്തിന്റെ ലോകകപ്പ് കൂടിയാണ് വട്ടുകുളം.. അവിടെ പന്ത് തട്ടുകയെന്നത് ഈ ഗ്രാമത്തിൽ കാൽപന്ത് കളിയിലേക്കിറങ്ങിയ ഓരോ താരങ്ങളുടെയും ആഗ്രഹവും സ്വപ്നവുമാണ്.. അവർക്ക് വേണ്ടി ഇന്നത്തെ തൂലിക ഞാൻ സമർപ്പിക്കുന്നു..
😇
ചൊവ്വാഴ്ച നടക്കുന്ന രണ്ടാം ക്വാർട്ടർ ഫൈനൽ മത്സരത്തിൽ പ്രാദേശിക ടീമുകളായ എം.വൈ.സി കക്കയവും, എഫ്സി ഷൂട്ടേഴ്സ് കൂരാച്ചുണ്ടും പരസ്പരം ഏറ്റുമുട്ടും..✨
ഇരു ടീമുകൾക്കും വിജയാശംസകൾ.. 🤝