*മുതുകാട്:* താമരശ്ശേരി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ സിഒഡിയുടെ ആശാകിരണം പ്രൊജക്റ്റിന്റെ ഭാഗമായി ചക്കിട്ടപ്പാറ ഗ്രാമവികസന സമിതിയുടെ നേതൃത്വത്തിൽ വനിതകൾക്കായി ക്യാൻസർ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു.
മുതുകാട് പാരീഷ് ഹാളിൽ നടന്ന പ്രോഗ്രാം ജിവിഎസ് സെക്രട്ടറി സാന്റി ജോയി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ലിസി പൗലോസ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ ആൽബിൻ സഖറിയാസ് വിവിധ പദ്ധതികളെക്കുറുച്ച് വിശദീകരിച്ചു.
ഏരിയ കോർഡിനേറ്റർ ഷീന റോബിൻ, മോളി ബാബു, റോസ്‌ലിൻ ജോസ്, മേരിക്കുട്ടി ബാബുരാജ്, അനീഷ വിനോദ് എന്നിവർ സംസാരിച്ചു.
റോണി ഗിൽബർട്ട് , വിപിൻ വാസുദേവൻ എ, ധന്യ എം, എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.