Trending

താമരശ്ശേരിയിൽ മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം


*താമരശ്ശേരിയിൽ മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം*

താമരശ്ശേരി: ദേശീയപാത 766 ഓടക്കുന്ന് വളവിൽ കെ.എസ്.ആർ.ടി.സി ബസ്സും, ലോറിയും, കാറും തമ്മിൽ കൂട്ടിയിടിച്ച് വൻ അപകടം.

കോഴിക്കോട്-വയനാട് ദേശീയ പാതയിൽ താമരശ്ശേരിക്കും പരപ്പൻപൊയിലിനും ഇടയിൽ ഓടക്കുന്ന് വളവിൽ ഏകദേശം രാത്രി 11:15-ഓടെയാണ് അപകടം നടന്നത്.

അപകടത്തിൽ പരിക്ക് പറ്റിയവരെ ആശുപത്രിയിലേക്ക് കൊണ്ട് പോയിട്ടുണ്ട്. താമരശ്ശേരി പോലീസ് സംഭവസ്ഥലത്തുണ്ട്.

മാരുതി സുസുകി എർട്ടിഗ കാറാണ് അപകടത്തിൽ പെട്ടത്. 

ഇടിയുടെ ആഘാതത്തിൽ കാറ് പൂർണ്ണമായും തകർന്നിട്ടുണ്ട്. തണ്ണി മത്തൻ കയറ്റി കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്നു ലോറിയെ കാറ് ഓവർടേക്ക് ചെയ്ത് മറികടക്കാൻ ശ്രമിച്ചപ്പോൾ എതിർ ദിശയിൽ നിന്നും വന്ന ബസ്സുമായി കാറ് ഇടിക്കുകയായിരുന്നു. തൊട്ട് പിന്നാലെ ഉണ്ടായിരുന്ന ലോറി കാറിൽ ഇടിച്ച് തലകീഴായി  മറിയുകയും ചെയ്തു. 

Post a Comment

Previous Post Next Post