Trending

കൂരാച്ചുണ്ട് ഹൈസ്‌കൂൾ പൂർവവിദ്യാർഥി കൂട്ടായ്‌മ ഫെയ്‌സ്ബുക്ക് ഗ്രൂപ്പ് ഉദ്ഘാടനം ചെയ്ത്‌




കൂരാച്ചുണ്ട്. സെൻ്റ് തോമസ് ഹൈസ്‌കൂൾ 1982 മുതൽ 2023 വരെയുള്ള എസ്എസ്എൽസി ബാച്ച് പൂർവവിദ്യാർഥി കൂട്ടായ്‌മയുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പ് ഉദ്ഘാടനം കൂട്ടായ്‌മ ചെയർമാനും, പഞ്ചായത്ത് പ്രസിഡന്റുമായ പോളി കാരക്കട നിർവഹിച്ചു. ജനറൽ കൺവീനർ ജോബി വാളിയംപ്ലാക്കൽ അധ്യക്ഷത വഹിച്ചു.

സ്‌കൂൾ സീനിയർ അസിസ്‌റ്റൻ്റ് നിഷിതകുമാരി, കോഓർഡിനേറ്റർ ജലീൽ കുന്നുംപുറത്ത്, ബഷീർ കൊല്ലിയിൽ, കെ.സി.ബിജു, തമ്പാൻ തോമസ്, പി.എ.വേലായുധൻ, ബഷീർ അമീൻ, സജി ഇടമന, സുജിത്ത് ചിലമ്പിക്കുന്നേൽ, ഷിബിൻ പരീക്കൽ, ദീപക് ജോർജ് എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post