Trending

സംസ്ഥാന ക്രോസ്സ് കൺട്രി ചാമ്പ്യൻഷിപ്പ് ഒരുക്കങ്ങൾ അവസാന ലാപ്പിലേക്ക്: ഒഫീഷ്യൽ പോസ്റ്റർ പ്രകാശനം ചെയ്തു




*കല്ലാനോട്:* നിരവധി ദേശീയ- അന്തർദേശീയ കായികതാരങ്ങൾക്ക് ജന്മമേകിയ കല്ലാനോട്ട് നടക്കുന്ന 29മത് സംസ്ഥാന ക്രോസ്സ് കൺട്രി ചാമ്പ്യൻഷിപ്പിന്റെ ഒരുക്കങ്ങൾ അവസാന ലാപ്പിലേക്ക്.
കല്ലാനോട് സെന്റ് മേരീസ്‌ സ്പോർട്സ് അക്കാദമിയുടെ ആതിഥേയത്വത്തിൽ ജനുവരി 4ന് നടക്കുന്ന ചാമ്പ്യൻഷിപ്പിന്റെ ഒഫീഷ്യൽ പോസ്റ്റർ കൂരാച്ചുണ്ട് പഞ്ചായത്ത്‌ പ്രസിഡന്റ് പോളി കാരക്കട സീനിയർ അധ്യാപിക നൈസിൽ തോമസിന് നൽകി പ്രകാശനം ചെയ്തു.  

സെന്റ് മേരീസ്‌ സ്പോർട്സ് അക്കാദമി രക്ഷാധികാരി ഫാ. ജിനോ ചുണ്ടയിൽ, ചെയർമാൻ സജി ജോസഫ്, കോർഡിനേറ്റർ നോബിൾ കുര്യാക്കോസ്, കൺവീനർ ജോർജ് തോമസ്, അധ്യാപകരായ ജിൽറ്റി മാത്യു, സിമി തോമസ്, പ്രിയ ജെയിംസ്, ബേസിൽ ടി.ബേബി, സ്കൂൾ ലീഡർ എമിൽ റോസ്, അലോക് ജോബി, അന്ന ഷാജി, ആശമോൾ ഷാജി എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post