കൊടുവള്ളി ദേശീയപാതയിലെ വെണ്ണക്കാട് തൂക്കുപാലത്തിൽ അപകടാവസ്‌ഥ. പാലത്തിലെ ചവിട്ടുപലകകളിൽ പലതും ഇളകി നീങ്ങി. ചവിട്ടു പലകകളുടെ അടി ഭാഗത്തുള്ള ബോൾട്ടുകൾ തുരുമ്പെടുത്തും ദ്രവിച്ചതും കാരണം പലയിടങ്ങളിലും പലകകൾ തെന്നിമാറിയത് ഭീഷണിയാണ്. വശങ്ങളിലൂടെ നടക്കുമ്പോൾ കാൽ തെന്നി താഴേക്കു പതിക്കാനിടയുണ്ട്. പാലത്തിന്റെ അടി ഭാഗം തുരുമ്പെടുത്തിട്ട് വർഷങ്ങളായി. വിവിധ രാഷ്ട്രീയ പാർട്ടികൾ പല തവണകളായി പാലത്തി ന്റെ സംരക്ഷണം ഉറപ്പുവരുത്ത ണമെന്ന് ആവശ്യപ്പെട്ട് പാലത്തിനു മുൻപിൽ പ്രതിഷേധ സമരവും സംഘടിപ്പിച്ചിരുന്നു. എം.പി. വീരേന്ദ്രകുമാർ എംപിയായിരി ക്കെ 2004-2005 വർഷത്തെ അദ്ദേ ഹത്തിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ചാണ് കൊടുവള്ളി -മടവൂർ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന വെണ്ണക്കാട് തൂക്കുപാലം നിർമിച്ചത്. കൊടുവള്ളി നഗരസഭയ്ക്കാണ് പാലത്തി ന്റെ പരിപാലന ചുമതല.