Trending

സൗജന്യ പി എസ് സി പരീക്ഷ പരിശീലനം


ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ കോഴിക്കോട് പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജനങ്ങള്‍ക്കായുള്ള പരിശീലന കേന്ദ്രത്തില്‍ ജനുവരിയില്‍ ആരംഭിക്കുന്ന സൗജന്യ പി എസ് സി പരീക്ഷ പരിശീലന ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാവും പ്രവേശനം. തിങ്കള്‍ മുതല്‍ വെള്ളി വരെ റെഗുലര്‍ ബാച്ചും ശനി, ഞായര്‍ ദിവസങ്ങളില്‍ ഹോളിഡേ ബാച്ചുമാണ്. ആറു മാസമാണ് പരിശീലന കാലാവധി.

അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി ഡിസംബര്‍ 20. ഉദ്യോഗാര്‍ഥികള്‍ ന്യൂനപക്ഷ വിഭാഗത്തില്‍പെട്ട 18 വയസ്സ് തികഞ്ഞവരായിരിക്കണം. വ്യക്തിഗത വിവരങ്ങള്‍, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പി സഹിതം നേരിട്ട് അപേക്ഷിക്കണം. അപേക്ഷാഫോം കോഴിക്കോട് പുതിയറയില്‍ ഉള്ള ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0495-2724610, 9446643499, 9846654930.

Post a Comment

Previous Post Next Post