*ആയിരങ്ങൾ അണിനിരക്കുന്ന കൂരാച്ചുണ്ട് ടൗൺ പ്രദക്ഷിണം ഇന്ന്*
കൂരാച്ചുണ്ട്: കൂരാച്ചുണ്ടിന്റെ ഗ്രാമീണ മഹോത്സവമായ സെന്റ് തോമസ് ഫൊറോന പള്ളിയുടെ തിരുനാൾ മഹോത്സവത്തിന് തുടക്കം കുറിച്ചു. ഇടവക വികാരി റവ.ഫാദർ വിൻസന്റ് കണ്ടത്തിൽ തിരുനാൾ മഹോത്സവത്തിന് കൊടി ഉയർത്തി.
താമരശ്ശേരി രൂപത വികാരി ജനറാൾ വെരി റവ.ഫാദർ ജോയിസ് വയലിൽ തിരുകർമ്മങ്ങൾക്ക് നേതൃത്വം നല്കി.
*ഇന്ന് (27 - 12 - 2024 )തിരുനാൾ തിരുകർമ്മങ്ങൾ*
വൈകിട്ട് 4.50-ന് പ്രസുദേന്തി വാഴ്ച്ച
വൈകിട്ട് 5 മണിക്ക് ആഘോഷമായ തിരുനാൾ വി.കുർബാന വച്ന സന്ദേശം
റവ.ഫാദർ തോമസ് തേവടിയിൽ (സെന്റ് ആന്റണീസ് ചർച്ച് ചക്കിട്ടപാറ)
വൈകിട്ട് 6.30 -ന് ലദീഞ്ഞ് ആഘോഷമായ തിരുനാൾ പ്രദക്ഷിണം
( പോലിസ് സ്റ്റേഷൻ റോഡ് പനോംവയൽ പന്തലിലേയ്ക്കു)
തിരുനാൾ സന്ദേശം
റവ.ഫാദർ ചാക്കോ മുണ്ടക്കൽ (മീഡിയ വില്ലേജ് ചങ്ങനാശ്ശേരി )
വൈകിട്ട് 8.30 ന് സമാപനാശിർവാദം പള്ളിയിൽ.
*തുടർന്ന് ആകാശ വിസ്മയം വാദ്യമേളങ്ങൾ.*