സാമ്ബത്തിക ഇടപാടുകള്‍ക്ക് സേവിംഗ്സ് അക്കൗണ്ട് കൂടിയേ തീരൂ. ഏതെങ്കിലും സർക്കാർ സ്കീമിന്റെ പ്രയോജനം നേടാനോ യുപിഐ വഴി പണമടയ്ക്കാനോ എഫ്ഡിയില്‍ നിക്ഷേപിക്കാനോ ആഗ്രഹിക്കുന്നുവെങ്കില്‍, സേവിംഗ്സ് അക്കൗണ്ട് ഇല്ലാതെ നടക്കില്ല.
സാധാരണയായി ബാങ്കിലാണ് ആളുകള്‍ സേവിംഗ്സ് അക്കൗണ്ട് തുറക്കാറുള്ളത്. എന്നാല്‍, നിങ്ങള്‍ക്ക് പോസ്റ്റ് ഓഫീസിലും സേവിംഗ്സ് അക്കൗണ്ട് തുറക്കാനാകും. ഈ അക്കൗണ്ടിലൂടെ നിരവധി ആനുകൂല്യങ്ങളും നേടാനാകും.
ബാങ്ക് സേവിംഗ്സ് അക്കൗണ്ട് പോലെയുള്ള എല്ലാ സൗകര്യങ്ങളും പോസ്റ്റ് ഓഫീസിലും ലഭിക്കും. മികച്ച പലിശയും ലഭിക്കും. പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടിന്റെ സവിശേഷതകള്‍ അറിയാം.
*500 രൂപ കൊണ്ട് അക്കൗണ്ട് തുടങ്ങാം💰*
ബാങ്കിലോ പോസ്റ്റ് ഓഫീസിലോ, എവിടെ സേവിംഗ്സ് അക്കൗണ്ട് തുറന്നാലും, അക്കൗണ്ടില്‍ മിനിമം ബാലൻസ് സൂക്ഷിക്കണം. അല്ലെങ്കില്‍ പിഴ അടയ്‌ക്കേണ്ടി വരും. ബാങ്കുകളിലെ സേവിംഗ്സ് അക്കൗണ്ടിലെ മിനിമം ബാലൻസ് പരിധി കുറഞ്ഞത് 1000 ആണ്. എന്നാല്‍ പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് കുറഞ്ഞത് 500 രൂപയ്ക്ക് തുറക്കാം.
ഇതാണ് മിനിമം ബാലൻസ് പരിധി ബാങ്കിനെ പോലെ പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടിലും നിരവധി സൗകര്യങ്ങള്‍ ലഭിക്കുന്നുണ്ട്. ഒരു അക്കൗണ്ട് തുറക്കുമ്ബോള്‍ ചെക്ക്ബുക്ക്, എടിഎം കാർഡ്, ഇ-ബാങ്കിംഗ്/മൊബൈല്‍ ബാങ്കിംഗ്, ആധാർ ലിങ്കിംഗ് തുടങ്ങിയ സൗകര്യങ്ങള്‍ ലഭിക്കും.
ഇതുകൂടാതെ, ഈ അക്കൗണ്ടിലൂടെ സർക്കാർ പദ്ധതികളായ അടല്‍ പെൻഷൻ യോജന, പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന, പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമ യോജന എന്നിവയും പ്രയോജനപ്പെടുത്താം.
*💰ബാങ്കുകളെക്കാള്‍ മികച്ച പലിശ നിരക്ക്*
സേവിംഗ്സ് അക്കൗണ്ടില്‍ നിക്ഷേപിച്ച തുകയ്ക്ക് ബാങ്കുകള്‍ കാലാകാലങ്ങളില്‍ പലിശ നല്‍കുന്നു. ഈ പലിശ സാധാരണയായി 2.70% മുതല്‍ 3.5% വരെയാണ്. എന്നാല്‍ പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടില്‍ ബാങ്കുകളേക്കാള്‍ മികച്ച പലിശ ലഭിക്കും.
പ്രധാന ബാങ്കുകളുടെയും പോസ്റ്റ് ഓഫീസുകളുടെയും സാധാരണ സേവിംഗ്സ് അക്കൗണ്ടില്‍ ലഭിച്ച പലിശയുടെ വിശദാംശങ്ങള്‍ അറിയാം.
📮പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടിന്റെ പലിശ നിരക്ക്: 4.0%
📮എസ്ബിഐ സേവിംഗ്സ് അക്കൗണ്ടിന്റെ പലിശ നിരക്ക്: 2.70%
📮പിഎൻബി സേവിംഗ്സ് അക്കൗണ്ടിന്റെ പലിശ നിരക്ക്: 2.70%
📮ബിഒഐ സേവിംഗ്‌സ് അക്കൗണ്ടിന്റെ പലിശ നിരക്ക്: 2.90%
📮എച്ച്‌ഡിഎഫ്സി സേവിംഗ്‌സ് അക്കൗണ്ടിന്റെ പലിശ നിരക്ക്: 3.00% മുതല്‍ 3.50% വരെ
📮ഐസിഐസിഐ സേവിംഗ്സ് അക്കൗണ്ടിന്റെ പലിശ നിരക്ക്: 3.00% മുതല്‍ 3.50% വരെ
*ആർക്കൊക്കെ അക്കൗണ്ട് തുറക്കാം❓*
പ്രായപൂർത്തിയായ ആർക്കും പോസ്റ്റ് ഓഫീസില്‍ അക്കൗണ്ട് തുറക്കാം. രണ്ട് പേർ ചേർന്ന് ജോയിന്റ് അക്കൗണ്ട് തുറക്കാനും സാധിക്കും. പ്രായപൂർത്തിയാകാത്ത ഒരാള്‍ക്കായി, മാതാപിതാക്കള്‍ക്കോ നിയമപരമായ രക്ഷിതാക്കള്‍ക്കോ അവരുടെ പേരില്‍ അക്കൗണ്ട് തുറക്കാം. 10 വയസ്സിന് മുകളിലുള്ള പ്രായപൂർത്തിയാകാത്ത ഒരാള്‍ക്ക് സ്വന്തം പേരില്‍ അക്കൗണ്ട് തുറക്കാം.
Tags:
Latest