മരുതോങ്കര : ഹരിത കേരളം മിഷൻ പദ്ധതിയുടെ ഭാഗമായി മരുതോങ്കര ജാനകിക്കാടിനെ ഹരിത ഇക്കോ ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചു. കുറ്റ്യാടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ നിഖിൽ ജറോമിന് പഞ്ചായത്ത് പ്രസിഡൻ്റ് കെ. സജിത്ത് സർട്ടിഫിക്കറ്റ് കൈമാറി പ്രഖ്യാപനം ഉദ്ഘാടനം ചെയ്തു. വനസംരക്ഷണ സമിതി പ്രസിഡന്റ് രാജേഷ് കങ്കാടത്ത് അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശോഭ അശോകൻ, സി.പി. ബാബുരാജ്, ഡെന്നീസ് തോമസ് പെരുവേലിയിൽ, സി.പി. ശശി, കെ.ടി. മുരളി, സി. ദീപേഷ് തുടങ്ങിയവർ പങ്കെടുത്തു.